താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പ്രകടനം നടത്തി. മുന്നൂറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്.
പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ താലിബാൻ പതാകകൾ വീശുകയും, പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തു. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധികളായിട്ടാണ് തങ്ങൾ ഇവിടെ എത്തിയിരുക്കുന്നതെന്നാണ് അവരുടെ വാദം.’അഫ്ഗാനിസ്ഥാൻ വിട്ടുപോയ സ്ത്രീകൾക്ക് ഞങ്ങളെ പ്രതിനിധീകരിക്കാൻ സാധിക്കില്ല. മുജാഹിദീന്റെ (താലിബാൻ) മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങൾ സംതൃപ്തരാണ്‘ താലിബാനെ അനുകൂലിച്ച് കൊണ്ട് അവർ പറഞ്ഞു.
Pro-Taliban women gathering in Kabul. pic.twitter.com/G9GYNpzjNl
— Lotfullah Najafizada (@LNajafizada) September 11, 2021
സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടിയും സ്ത്രീകൾ കഴിഞ്ഞ ആഴ്ചകളിൽ കാബൂളിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
താലിബാനികൾ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവെച്ചും, പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്തിയും ഇതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
അതിനിടയിലാണ് ഇപ്പോൾ ഒരുകൂട്ടം സ്ത്രീകൾ താലിബാന്റെ നയങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Story highlights: Afghan women rally in support of Taliban rules