ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ നാളെ

Anjana

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ
ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ

ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയോടെയാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.

ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 13-ന് ഇദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുജറാത്തിലെ ഘട്ലോദിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഭൂപേന്ദ്ര പട്ടേൽ. അഹമ്മദാബാദ് അർബൻ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനായിരുന്ന ഇദ്ദേഹം 1.1 ലക്ഷം വോട്ടുകൾക്കാണ്  എംഎൽഎ സ്ഥാനത്തെത്തിയത്.

നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയുള്ള വിജയ് രൂപാണിയുടെ രാജി അപ്രതീക്ഷിതമായിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന് നിർദ്ദേശത്തെ തുടർന്നാണ് രാജി വെച്ചതെങ്കിലും കാരണം വ്യക്തമല്ല.

Story Highlights: Bhupendra Patel will be the New Gujarat Chief Minister