ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസനപദ്ധതികൾ വിവരിക്കുന്ന പരസ്യം വിവാദത്തിൽ. പരസ്യത്തിലെ ഫ്ലൈഓവർ കൊൽക്കത്തയിലേതും ഫാക്ടറി അമേരിക്കയിലേതുമെന്ന വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കിൽ പരസ്യ ഏജൻസിയെ എങ്കിലും മാറ്റുകയെന്ന് കളിയാക്കി കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Thuggy Yogi in his UP ads with Kolkata’s MAA flyover, our JW Marriott & our iconic yellow taxis!
— Mahua Moitra (@MahuaMoitra) September 12, 2021
Change your soul or at least your ad agency Gudduji!
P.S. Looking forward to FIRs against me in Noida now 🙂 pic.twitter.com/I7TRUMvCjO
ബംഗാൾ ഗതാഗതമന്ത്രി ഫിർഹാദ് ഫകീമും യോഗി ആദിത്യനാഥിനെ പരിഹസിക്കാൻ മറന്നില്ല. മമതയിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണോ യഥാർത്ഥ വികസനം തിരിച്ചറിഞ്ഞതാണോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് ബംഗാൾ സന്ദർശിക്കവെ യഥാർത്ഥ വികസനം മനസ്സിലായതാകാമെന്നും ബംഗാൾ ഗതാഗതമന്ത്രി പറഞ്ഞു.
In this picture, @myogiadityanath's desperation to make UP look good made him use @MamataOfficial's infrastructural development in Kolkata as his own.
— FIRHAD HAKIM (@FirhadHakim) September 12, 2021
Maybe he got inspired by her or realised what true development means after visiting the state during the elections. pic.twitter.com/QQHewPhcNN
कलकत्ता की सड़क चुराई ठीक, कलकत्ता की बिल्डिंग चुराई ठीक, पर योगी जी अपने विज्ञापन में पीली टैक्सी तक हटाना नहीं भूले। 😆 pic.twitter.com/K1ukoQghZF
— Rohini Singh (@rohini_sgh) September 12, 2021
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ബി വി ശ്രീനിവാസ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി തുടങ്ങിയവരും ട്വീറ്റുകളുമായി രംഗത്തെത്തി.
Highway from Kolkata,
— Srinivas BV (@srinivasiyc) September 12, 2021
Factory from America
Transforming Uttar Pradesh
Via Nagpuri Magic.. pic.twitter.com/8lZAAQQft1
Story Highlights: Yogi Adityanath Govt’s Transformation post controversy