ഉത്തര്പ്രദേശിലെ ഫിറോസാബാദ് സര്ക്കാര് മെഡിക്കല് ക്യാമ്പില് ഒട്ടേറെപേർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുകയുണ്ടായി.ഇതേതുടർന്ന് കുട്ടികൾ ഉൾപ്പെടെ 6 പേര്ക്കാണ് അസുഖം പിടിപെട്ടത്. അസുഖം ബാധിച്ച രോഗികളിലുൽപ്പെട്ട ഗര്ഭിണിയായ യുവതിയെ ഗുരുതതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
അംരി ഗ്രാമത്തില് ഡെങ്കിരോഗ ലക്ഷണങ്ങളുള്ളവര്ക്കുവേണ്ടി മെഡിക്കല് ക്യാമ്പ് നടത്തിയിരുന്നു.ഇതിലൂടെ കടുത്ത പനിയുണ്ടായിരുന്ന 150 കുട്ടികൾ ഉൾപ്പെടെ 200 രോഗികൾക്കാണ് മരുന്ന് ലഭ്യമാക്കിയത്. എന്നാൽ മരുന്ന് കുടിച്ചതിനു പിന്നാലെ കുട്ടികള് ഛര്ദ്ദിക്കുകയായിരുന്നു.
ഇതു സംബന്ധിച്ചു നടത്തിയ പരിശോധനയിലാണ് മരുന്നുകള് കാലാവധി കഴിഞ്ഞതായി വ്യക്തമായത്.സംഭവത്തെ തുടർന്ന് അധികൃതർക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് ഷിക്കോഹാബാദ് എസ്ഡിഎം ദേവേന്ദ്ര പാല് സിങ് അറിയിച്ചു.
Story highlight: Distributed expired drugs in Government Medical Camp