മിഠായിത്തെരുവില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി.

Anjana

മിഠായിത്തെരുവില്‍ തീപിടിത്തം ദുരന്തം ഒഴിവായി
മിഠായിത്തെരുവില്‍  തീപിടിത്തം ദുരന്തം ഒഴിവായി

കോഴിക്കോട് മിഠായിത്തെരുവില്‍ തീ പടർന്നുപിടിച്ചു. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയിൽ നിന്നും തീ  പടര്‍ന്നു പിടിക്കുകയായിരുന്നു. ഇവിടെ കൂടുതൽ കടകൾ സ്ഥിതി ചെയ്യുന്നതിനാൻ സമീപത്തുള്ള കടകളിലേക്ക് തീ പടർന്നു പിടിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. സംഭവസ്ഥലത്ത് 5 ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്.

തീപിടിത്തം ഉണ്ടായ കടകളില്‍ ആളുകള്‍ കുറവായതുകൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. ഒരു സ്ത്രീമാത്രമാണ് ചെരുപ്പ് കടയ്ക്ക് സമീപത്തെ കടയില്‍ ഉണ്ടായിരുന്നത്. ഇവരെ പെട്ടന്നു തന്നെ ഫയര്‍ഫോഴ്‌സ് പുറത്തെത്തിച്ചിരുന്നു. തീ ഏകദേശം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിഠായിത്തെരുവിലെ തീപിടിത്തം ആവർത്തിക്കുമ്പോഴും അധികൃതർ വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. മിഠായിത്തെരുവില്‍ 20 വര്‍ഷത്തിടെ 4 വന്‍ തീപിടിത്തങ്ങളാണ് നടന്നത്. ഇതിനിടയിൽ ഒട്ടേറെ ചെറിയ തീപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട് . ഓരോപ്രാവശ്യവും ദുരന്തമുണ്ടാകുമ്പോഴും മുന്നറിയിപ്പ് നല്‍കുമെങ്കിലും യാതൊരു മാറ്റവും ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല.

Story highlight : fire accident at Kozhikode Mittai theruv.