കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി.

നിവ ലേഖകൻ

കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ
കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ

സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികളെ മാത്രം അനുവദിച്ച് കോളേജുകളിൽ ക്ലാസ്സുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ചർച്ചയ്ക്ക് ശേഷം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന് കോളേജുകളിൽ കോവിഡ് ജാഗ്രതാ സമിതി രൂപീകരിക്കാനും വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്.

വിദ്യാർഥികൾക്കോ അധ്യാപകർക്കോ കോവിഡ് ബാധിച്ചാൽ സമ്പർക്കത്തിൽ ഉള്ളവരെയും ക്വാറന്റൈനിലാക്കും. ക്ലാസ്സുകളുടെ സമയക്രമം അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

8.30-2.30, 9-4,9.30-4.30 എന്നിങ്ങനെയുള്ള മൂന്നു സമയക്രമങ്ങളിലായി ക്ലാസെടുക്കാനാണ് നിർദേശം. അതേസമയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഫീസിളവിന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ക്ലാസുകൾ ആരംഭിക്കുന്നതോടെ ഫീസ് അടയ്ക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

 കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദത്തിൽ സാങ്കേതികവശങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. പാഠഭാഗങ്ങളിൽ വർഗീയ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്ന് മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക അംഗീകാരം ലഭിച്ചു എന്നത് വൈസ് ചാൻസലറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

  Moto G86 Power 5G: കിടിലൻ ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ ഫോൺ

Story Highlights: Higher Education Minister R Bindu about college Re-Opening.

Related Posts
എ.എം.എം.എ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
AMMA presidential election

താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ മത്സരിക്കും. പ്രസിഡന്റ് Read more

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയുന്നു; നേട്ടവുമായി സർപ്പ ആപ്പ്
snakebite deaths kerala

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയുന്നു. 2019-ൽ 123 പേർ മരിച്ച സ്ഥാനത്ത് Read more

പേരാമ്പ്രയിൽ സ്വർണമില്ലെന്ന് പരിഹസിച്ച് ഗാർഹിക പീഡനം; ഭർത്താവിനെതിരെ കേസ്
Domestic violence case

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവുമില്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം. പേരാമ്പ്ര കൂത്താളി Read more

  വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
Chhattisgarh nuns arrest

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ Read more

ചൂരൽമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
KSRTC bus flasher

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി Read more

  സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
സ്വർണ്ണവിലയിൽ നേരിയ കുറവ്: പുതിയ വില അറിയുക

സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Govindachami jailbreak

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിഐജി, ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. Read more

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
Wayanad disaster rehabilitation

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ Read more