കണ്ണൂർ സർവ്വകലാശാല പിജി സിലബസ്; പിന്തുണച്ച് സർവകലാശാല യൂണിയൻ.

Anjana

കണ്ണൂർ സർവ്വകലാശാല പിജി സിലബസ്
കണ്ണൂർ സർവ്വകലാശാല പിജി സിലബസ്

കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കണ്ണൂർ സർവകലാശാല യൂണിയൻ. ഗോൾവാൾക്കറും സവർക്കറും അടിത്തറപാകിയ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്താണെന്നുള്ളത് വിദ്യാർത്ഥികൾ അറിയേണ്ടതുണ്ട്. സിലബസ് തയാറാക്കിയത് നാലംഗ സമിതിയാണെന്നും അതിൽ മഹാത്മാഗാന്ധിയെ തിരസ്കരിച്ചിട്ടില്ലെന്നും സർവകലാശാല യൂണിയൻ ചെയർമാൻ ചൂണ്ടിക്കാട്ടി.

എന്തൊക്കെ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടാലും വിവാദമായ കണ്ണൂർ സർവ്വകലാശാല പിജി സിലബസ് പിൻവലിക്കില്ലെന്ന തീരുമാനവുമായിരുന്നു വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റേത്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്നത് താലിബാൻ നയമാണെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൂർ സർവ്വകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിനെതിരായി ഇടത് വിദ്യാർത്ഥി സംഘടനയും പ്രതിഷേധത്തിലേക്ക് നീങ്ങിയിരുന്നു. എന്നാൽ തീരുമാനത്തിൽ ഉറച്ച് നില്‍ക്കുകയാണെന്ന നിലപാടായിരുന്നു വൈസ് ചാന്‍സിലര്‍ന്റേത്.

ഈ പുസ്തകങ്ങൾ കേരളത്തിലെ മറ്റ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും പഠിക്കണം. എക്സ്പേർട്ട് കമ്മറ്റിയുടെ ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദവിഷയം ആയപ്പോഴാണ് താൻ മുഴുവൻ വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു.

അതിനിടെ, കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയെ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ വഴിയിൽ തടയുകയുണ്ടായി. കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസ് താത്ക്കാലത്തേക്ക് മരവിപ്പിച്ചതായും അഞ്ചംഗ സമിതി പരിശോധിക്കുന്നതുവരെ വിവാദ സിലബസ് പഠിപ്പിക്കില്ലെന്നും വി സി അറിയിപ്പ് നൽകി.

Srory highlight :  University Union Supports Kannur University PG syllabus.