പുത്തൻ റേ സെഡ് ആർ ഹൈബ്രിഡ് പതിപ്പുമായി വിപണി കീഴടക്കാൻ യമഹ.

Anjana

റേ സെഡ് ആർ ഹൈബ്രിഡ്
റേ സെഡ് ആർ ഹൈബ്രിഡ്
Photo Credit: yamahamotorindia

ഇരുചക്ര വാഹന നിർമ്മാണ രംഗത്തെ ഭീമൻമാരായ യമഹ പുത്തൻ യമഹ റേ ZR ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ചു. 125 സിസി എയർ കൂൾഡ് & ഫ്യൂവൽ ഇഞ്ചെക്റ്റ്(FI) ബ്ലൂ കോർ എന്ജിനാണ് സവിശേഷത.

8.2 ബിഎച്ച്പി കരുത്ത് 6,500 ആർപിഎമ്മിലും10.3 പീക്ക്‌ എൻഎം ടോർക്ക് 5000 ആർപിഎമ്മിലും എൻജിന് നൽകാൻ സാധിക്കും. 9.7 എൻഎം ടോർക്കാണ് പഴയ മോഡലുകളിൽ ലഭിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കൂടുതൽ അനായാസമായ സൈലന്റ് സ്റ്റാർട്ട്‌ വാഹനത്തിൽ ലഭ്യമാകും. എസ്എംജി അഥവാ സ്മാർട്ട് മോട്ടോർ ജനറേറ്റർ സംവിധാനമാണ് ഇതിന് സഹായിക്കുന്നത്.

 നിർത്തിയതിനുശേഷം മുന്നോട്ട് എടുക്കുമ്പോഴും കയറ്റം കയറുമ്പോഴും അല്പം പവർ കൂടി എഞ്ചിൻ നൽകുന്നുണ്ട്. എന്നാൽ നിശ്ചിത ആർപിഎമ്മിൽ കൂടുതൽ വേഗത വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ഈ സംവിധാനം ഓഫ് ആകുമെന്നും കമ്പനി അറിയിച്ചു.

RayZR 125 Fi ഹൈബ്രിഡ് ഡ്രം -76,830 രൂപ, RayZR 125 Fi ഹൈബ്രിഡ് ഡിസ്ക്-79,830രൂപ, RayZR 125 Fi ഹൈബ്രിഡ് സ്ട്രീറ്റ് റാലി-83,830 രൂപ എന്നിങ്ങനെയാണ് വില വരുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Story Highlights: New Yamaha RayZR 125 Fi Hybrid variants Launched.