ഹരിത വിഷയത്തിൽ പ്രതികരിച്ച് എം കെ മുനീർ. വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്ന് എം കെ മുനീർ പറഞ്ഞു. പാർട്ടിക്കുള്ളിലെ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരു വിഭാഗങ്ങളേയും ഒന്നിച്ച് വിളിച്ച് വിഷയങ്ങൾ ചർച്ച ചെയ്തെന്നും ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും എം കെ മുനീർ അറിയിച്ചു. പാർട്ടി പിരിച്ചു വിടാൻ കാരണം അച്ചടക്ക ലംഘനവും കാലാവധി കഴിഞ്ഞതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീപുരുഷ വ്യത്യാസമില്ലാതെയാണ് തീരുമാനമെടുത്തതെന്നും എതിരില്ലാതെ ഉന്നതാധികാര സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്നും എം കെ മുനീർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനുപിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തസ്നി രംഗത്തെത്തിയിരുന്നു. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാൻ സാധിക്കില്ലെന്നും സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവർക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
Story Highlights: MK Muneer about Haritha Issue.