വാട്സ്ആപ്പിന്റെ സുരക്ഷ വീണ്ടും ചര്ച്ചയാകുന്നു ; പ്രോപബ്ലിക അന്വേഷണ റിപ്പോര്ട്ട്.

നിവ ലേഖകൻ

വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു
വാട്സ്ആപ്പിന്റെ സുരക്ഷ വീണ്ടും ചര്ച്ചയാകുന്നു

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സുരക്ഷ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ഉപയോക്താക്കളുടെ വാട്സ്ആപ്പ് സന്ദേശങ്ങള് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഫെയ്സ്ബുക്ക് ജീവനക്കാര്ക്ക് വായിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്നാണ് പുതിയ വിവരം. ന്യൂയോര്ക്ക് ആസ്ഥാനമായ ഓണ്ലൈന് മാധ്യമം ‘പ്രോപബ്ലിക’ യുടെ അന്വേഷണ റിപ്പോര്ട്ടിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓസ്റ്റിന്, ടെക്സസ്, സിംഗപ്പൂര്, ഡബ്ലിന് അടക്കമുള്ള സ്ഥലങ്ങളില് കമ്പനിക്കായി ആയിരത്തിലേറെ കരാര് ജീവനക്കാരാണുള്ളത്. വാട്സ്ആപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങൾ ഇവര് പരിശോധിക്കുന്നതായി പ്രോപബ്ലിക റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. ഒരു ഉപയോക്താവ് സന്ദേശങ്ങള് ‘റിപ്പോര്ട്ട്’ ചെയ്യുകയാണെങ്കിൽ വാട്സ്ആപ്പിന്റെ മോഡറേഷന് കരാറുകാരിലേക്ക് ആ സന്ദേശത്തിന്റെ പകര്പ്പ് എത്തപ്പെടുമെന്നും അന്വേഷണ റിപ്പോര്ട്ടിൽ പറഞ്ഞിട്ടുണ്ട്.

ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വാട്സ്ആപ്പ് സന്ദേശങ്ങൾ കമ്പനി കാണുന്നില്ലെന്ന് ആവർത്തിച്ചതിനു പിന്നാലെയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ. തട്ടിപ്പ്കേസുകൾ, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന തുടങ്ങിയവ തടയാൻ കരാര് ജീവനക്കാർ അൽഗോരിതവും ഉള്ളടക്കവും പ്രയോജനപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്.

  യുപിഐയിൽ അബദ്ധം പറ്റിയാൽ പണം തിരിച്ചെടുക്കാൻ എളുപ്പവഴികൾ

സന്ദേശങ്ങളെ കൂടാതെ ഒരു ഉപയോക്താവിന്റെ വാട്സ്ആപ്പ് പ്രൊഫൈൽ, ഗ്രൂപ്പുകളുടെ പേരുകള്, പ്രൊഫൈൽ ചിത്രങ്ങൾ, ഫോൺ നമ്പർ, സ്റ്റാറ്റസ് സന്ദേശം, ഫോൺ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുടങ്ങിയവ ഉൾപ്പെടെ എൻക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങളെല്ലാം തന്നെ ഈ കരാർ ജീവനക്കാർക്ക് കാണാൻ സാധിക്കുമെന്നും റിപ്പോര്ട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Story highlight : ‘Propublika’ investigation report on security of whatsapp messages.

Related Posts
ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
Kerala lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒരു Read more

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു
Ramesh Chennithala mother

മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് Read more

  2025-ൽ ആകാശത്ത് മൂന്ന് ധൂമകേതുക്കളുടെ സംഗമം; വാനനിരീക്ഷകർക്ക് വിസ്മയ കാഴ്ച
കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
Man beaten to death

കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 58 വയസ്സുകാരൻ കൊല്ലപ്പെട്ടു. തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ Read more

മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്കരിക്കും
medical college strike

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്കരിക്കും. ശമ്പള കുടിശ്ശിക Read more

പുടിന്റെ ഉപാധികൾ അംഗീകരിക്കാൻ സെലൻസ്കിയോട് ട്രംപ്; യുക്രെയ്ന് കനത്ത തിരിച്ചടി
Trump Zelensky Meeting

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയോട് റഷ്യ മുന്നോട്ട് Read more

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
CPI Kollam Resignation

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. Read more

കോഴിക്കോട് രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
DySP transfer Kozhikode

കോഴിക്കോട് ജില്ലയിലെ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും പേരാമ്പ്ര Read more

ദീപാവലി: തിന്മയുടെ മേൽ നന്മയുടെ വിജയം
Diwali festival

ദീപാവലി ദിനം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നു. ദീപം കൊളുത്തിയും മധുരം Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, Read more