അറബിക്കടൽ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പതിന്മടങ്ങ് വർധിച്ചു

നിവ ലേഖകൻ

Arabian sea whale deaths

കൊച്ചി◾: അറബിക്കടൽ തീരങ്ങളിൽ തിമിംഗലങ്ങൾ ചത്തടിയുന്ന സംഭവങ്ങൾ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പത്ത് മടങ്ങ് വർധിച്ചതായി പഠനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവിൽ പ്രതിവർഷം 3 ശതമാനമായി കുത്തനെ ഉയർന്നുവെന്നും പഠനം പറയുന്നു. ഈ ഗുരുതരമായ സ്ഥിതിവിശേഷം നേരിടാൻ ഓരോ പ്രദേശത്തിനും അനുയോജ്യമായ സംരക്ഷണ പദ്ധതികൾ ആവശ്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളം, കർണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങൾ കൂടുതലായി ചത്തടിയുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉയർന്ന അളവിലുള്ള കപ്പൽ ഗതാഗതവും മത്സ്യബന്ധനവും പാരിസ്ഥിതിക ഘടകങ്ങളും ഇതിന് ആക്കം കൂട്ടുന്നു. ആഴം കുറഞ്ഞ തീരക്കടൽ, കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവയെല്ലാം തിമിംഗലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയർന്ന പൗരബോധവും ചത്തടിയുന്ന സംഭവങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്.

കാലവർഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലുകളിലെ ഉയർന്ന ഉൽപാദനക്ഷമത ചെറുമത്സ്യങ്ങളുടെ വർധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗലങ്ങൾ പലപ്പോഴും കരയോട് ചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. പ്രക്ഷുബ്ധമായ കടൽ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തുന്നതും മൺസൂൺ സമയത്ത് തിമിംഗലങ്ങൾ ചത്ത് തീരത്തടിയുന്നത് കൂടാൻ കാരണമാകുന്നു.

സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗലങ്ങൾക്ക് വിനയാകുന്നുവെന്ന് സിഎംഎഫ്ആർഐ പഠനം ചൂണ്ടിക്കാട്ടുന്നു. താപനില വർധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങൾ തിമിംഗലങ്ങൾ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാൻ ഇടവരുത്തുന്നു. ശക്തമായ ഒഴുക്ക് പരിക്കേറ്റതും ചത്തതുമായ തിമിംഗലങ്ങളെ തീരങ്ങളിലേക്ക് ഒഴുക്കിവിടുന്നു.

ബ്രൈഡ്സ് തിമിംഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023-ൽ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്ത് അടിഞ്ഞത്. കൂടുതലായും ആഗസ്റ്റ്-നവംബർ മാസങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴിൽ സീനിയർ സയന്റിസ്റ്റ് ഡോ. ആർ. രതീഷ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം. തത്സമയ മുന്നറിയിപ്പുകളും തിമിംഗല സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്ന് പഠനം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകൽ, വിവര ശേഖരണത്തിന് സിറ്റിസൺ സയൻസ് ശക്തിപ്പെടുത്തൽ എന്നിവയും അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടി.

Story Highlights: Arabian Sea coasts witness a tenfold increase in whale deaths, raising concerns about marine conservation.

Related Posts
അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
ship rescue operation

അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ Read more

അറബിക്കടലിലെ കപ്പൽ ദുരന്തം: കപ്പൽ പൂർണ്ണമായി നാവികസേനയുടെ നിയന്ത്രണത്തിൽ; ഹൈക്കോടതിയുടെ ഇടപെടൽ
Arabian Sea Ship Fire

അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503-ൻ്റെ പൂർണ്ണ നിയന്ത്രണം നാവികസേന ഏറ്റെടുത്തു. Read more

അറബിക്കടലിൽ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; കേരള തീരത്ത് ജാഗ്രതാ നിർദേശം
Arabian Sea cargo ship

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലുള്ള ഭൂരിഭാഗം Read more

കേരള തീരത്ത് കപ്പലപകടം: സിഎംഎഫ്ആർഐ പഠനം തുടങ്ങി
Kerala coast ship accident

കേരള തീരത്ത് കപ്പലപകടത്തെ തുടർന്ന് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു. അപകടം മൂലം കടൽ Read more

അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവം; വിശദമായ അന്വേഷണത്തിന് കേന്ദ്രം
Arabian Sea Ship Accident

അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിങ് Read more

അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോ വീണു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
Arabian Sea cargo fall

കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ അറബിക്കടലിൽ വീണു. അപകടകരമായ വസ്തുക്കളാണ് വീണതെന്ന് Read more

പാകിസ്താനെതിരെ ഇന്ത്യയുടെ നടപടി ശക്തം; നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖം
Pahalgam attack

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇരു രാജ്യങ്ങളുടെയും Read more

ഇന്ത്യ-പാക് നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖം
India-Pakistan tensions

ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖം വന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ Read more

പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യൻ നാവികസേന അറബിക്കടലിൽ ശക്തിപ്രകടനം
Indian Navy Arabian Sea

പാകിസ്ഥാന്റെ യുദ്ധഭീഷണിക്കിടെ ഇന്ത്യൻ നാവികസേന അറബിക്കടലിൽ ശക്തിപ്രകടനം നടത്തി. യുദ്ധക്കപ്പലുകൾ യുദ്ധസജ്ജമായി നിർത്തി. Read more