അറബിക്കടലിൽ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; കേരള തീരത്ത് ജാഗ്രതാ നിർദേശം

Arabian Sea cargo ship

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന നാവികരിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളുണ്ടെന്നും കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും, കനത്ത പുക ഇപ്പോഴും ഉണ്ട്. കപ്പൽ ഒരുവശത്തേക്ക് ചരിഞ്ഞത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. തീ അണയ്ക്കാൻ വൈകിയാൽ കപ്പൽ മുങ്ങാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. കോസ്റ്റ് ഗാർഡിന്റെ ആറ് വെസ്സൽസുകൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കപ്പലിലുള്ള ഭൂരിഭാഗം കണ്ടെയ്നറുകളിലേക്കും തീ പടർന്നിട്ടുണ്ട്. കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ നാവികരിൽ ആറുപേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കണ്ടെയ്നറുകളിൽ പകുതിയും കത്തി നശിച്ചിട്ടുണ്ട്. സ്ഫോടനങ്ങളുണ്ടാകുന്ന കണ്ടെയ്നറുകൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കാണാതായ നാല് പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ തീരത്തടിയുകയാണെങ്കിൽ സ്പർശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്നറുകൾ ഉടൻതന്നെ കേരള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വടക്കൻ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ച് കപ്പൽ കമ്പനി പുതിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്ക് ഡച്ച് കമ്പനിയെത്തും.

കപ്പൽ കമ്പനി ഔദ്യോഗികമായി അറിയിച്ചത് പ്രകാരം ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായ കീടനാശിനികളും ഇതിൽ ഉൾപ്പെടുന്നു. കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.

Story Highlights: അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; കണ്ടെയ്നറുകളിൽ രാസവസ്തുക്കളുണ്ടെന്ന് സ്ഥിരീകരണം.

Related Posts
തമിഴ്നാട് തിരുപ്പൂരിൽ വൻ തീപിടുത്തം; 42 വീടുകൾ കത്തി നശിച്ചു
Tiruppur fire accident

തമിഴ്നാട് തിരുപ്പൂരിൽ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. ആളപായം ഇല്ല.

തൃശ്ശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
Thrissur building fire

തൃശ്ശൂരിൽ പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിച്ച് അപകടം. കെട്ടിടത്തിൻ്റെ Read more

അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
ship rescue operation

അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ Read more

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
Fridge explosion

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് Read more

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; ആളപായമില്ല
Pathanamthitta fire

പത്തനംതിട്ട തണ്ണിത്തോട് രണ്ട് കടകളിൽ തീപിടിത്തം. പുലർച്ചെ 3.15 ഓടെയാണ് സംഭവം നടന്നത്. Read more

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം
Chalakudy fire accident

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയിന്റ് Read more

അറബിക്കടലിലെ കപ്പൽ ദുരന്തം: കപ്പൽ പൂർണ്ണമായി നാവികസേനയുടെ നിയന്ത്രണത്തിൽ; ഹൈക്കോടതിയുടെ ഇടപെടൽ
Arabian Sea Ship Fire

അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503-ൻ്റെ പൂർണ്ണ നിയന്ത്രണം നാവികസേന ഏറ്റെടുത്തു. Read more

അറബിക്കടലിൽ കപ്പൽ ദുരന്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു, നാല് ജീവനക്കാരെ കാണാനില്ല
cargo ship fire

കേരള തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കപ്പലിൽ നിന്ന് Read more

വാന് ഹായ് 503 കപ്പലിലെ തീ നിയന്ത്രണാതീതം; രക്ഷാപ്രവർത്തനം തുടരുന്നു
ship accident fire

സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503-ൽ ഉണ്ടായ തീ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ Read more

ബേപ്പൂരിൽ ചരക്ക് കപ്പലിൽ തീപിടിത്തം; 18 പേരെ രക്ഷപ്പെടുത്തി, നാല് പേരെ കാണാനില്ല
cargo ship fire

ബേപ്പൂർ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം. കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് Read more