റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ മോഡലുമായി ഷവോമി.കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈമിന്റെ പിൻഗാമിയായിട്ടാണ് റെഡ്മി 10 പ്രൈം എന്ന ഫോൺ എത്തുന്നത്. റെഡ്മി 9ന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 10 പ്രൈം എന്ന് കമ്പനി പറയുന്നു. നാല് ക്യാമറ സെറ്റ് അപ്പും പഞ്ച്ഹോൾ ഡിസ്പ്ലെയിലുമാണ് ഫോണ് എത്തുക.
വിലകൊണ്ട് ഫോൺ സാധാരണക്കാരെയും ആകർഷിപ്പിക്കും. 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, ഏറ്റവും പതിയ ആൻഡ്രോയിഡ് പതിപ്പ് തുടങ്ങിയവയും റെഡ്മി 10 പ്രൈമിന്റെ സവിശേഷതയാണ്. ഇന്ത്യയില് മീഡിയടെക് ഹീലിയോ ഏ88 ചിപ്സെറ്റ് അവതരിപ്പിക്കുന്ന ആദ്യ സ്മാര്ട്ട്ഫോണെന്ന പ്രത്യേകതയും റെഡ്മി 10 പ്രൈമിനുണ്ട്.
4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള റെഡ്മി 10 പ്രൈംമിനു ഇന്ത്യയില് 12,499 രൂപയാണ്.ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിനും 14,499 രൂപയാണ് വില. ഉപഭോക്താക്കള്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്ഡുകളും ഇഎംഐയും ഉപയോഗിച്ച് 750 രൂപ കിഴിവ് ലഭിക്കും.
കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഫോണിന്റെ സംരക്ഷണം ഉറപ്പാക്കുന്നത്. ഓഡിയോയ്ക്കായി ഡ്യുവല് സ്പീക്കര് സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. സെപ്റ്റംബര് 7 മുതല് ആമസോണ് ഇന്ത്യ, ഓഫ്ലൈന് റീട്ടെയിലര്മാര് തുടങ്ങിയവയിൽ നിന്ന് ഫോണ് വില്‍പ്പനയ്‌ക്കെത്തും.
Story highlight : New Redmi 10 Prime will be launched on September 7 in India.