ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാനാണെന്ന വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില എന്നിവ വർധിച്ചതെന്നാണ് കർണാടകയിലെ ഹുബ്ലി – ദർവാഡിലെ ബിജെപി എംഎൽഎയായ അരവിന്ദ് ബെലാഡിന്റെ വാദം.
താലിബാൻ അഫ്ഗാനിൽ പ്രതിസന്ധി സൃഷ്ടിചതോടെ ഇന്ധന വിതരണത്തിൽ ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഇന്ധന വിലയിലുണ്ടാകുന്ന ഉയർച്ചയും ഇതിന്റെ ഭാഗമാണെന്ന് ബെലാഡ് കൂട്ടിച്ചേർത്തു.
Karnataka | Since the beginning of the Taliban issue in Afghanistan, there have been problems regarding fuel supply across the world. This has led to an increase in the price of gas, diesel & petrol in India: BJP MLA from Hubli-Dharwad West Arvind Bellad (03.09) pic.twitter.com/KL5gLuGor6
— ANI (@ANI) September 5, 2021
പല സംസ്ഥാനങ്ങളിലും നിലവിൽ പെട്രോൾ വില 100 രൂപ കടന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.34 രൂപയാണ്. 88.77 രൂപ ഡീസലിനും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.39 രൂപയാണ് വില. ഏകദേശം നൂറിനോടടുത്ത് തന്നെയാണ് ഡീസൽ വിലയും. 96.33 രൂപയാണ് മുംബൈയിലെ ഡീസൽ വില.
രാജ്യത്ത് കഴിഞ്ഞ ദിവസം പാചക വാതക വില 25 രൂപ ഉയർന്നിരുന്നു. 25.50 രൂപയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 50 രൂപയാണ് വർധിച്ചത്.
Story highlight : BJP MLA blamed Taliban for the increase of fuel prices.