ഇന്ത്യന് വിപണിയിലെ ജനപ്രിയ കാറുകളില് ഒന്നാണ് മാരുതി സുസുക്കി വാഗണ്ആര്. സ്മൈല് എന്ന പേരില് ഒരു പുതിയ മോഡല് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. വാഹനത്തിന്റെ അവതരണം ജാപ്പനീസ് വിപണിയിലാണ് എന്ന് ടീം ബിഎച്ച്പി റിപ്പോര്ട്ട് ചെയ്തു. 1.29 മില്യണ് യെന് മുതല് 1.71 മില്യണ് യെന് വരെയാണ് വാഹനത്തിന്റെ വില. ഇത് ഏകദേശം 8.60 ലക്ഷം മുതല് 11.39 ലക്ഷം ഇന്ത്യന് രൂപ വരെ വരും.
സ്മൈൽ ജപ്പാനിൽ വിൽപ്പന ആരംഭിക്കുന്നത് സെപ്തംബർ പത്തു മുതലാണ്. പുതിയ മോഡല് വൈകാതെ ഇന്ത്യന് വിപണിയിലും എത്തുമെന്നാണ് റിപ്പോര്ട്ട്. പ്രതിമാസം അയ്യായിരം സ്മൈലെങ്കിലും വിൽക്കാമെന്ന പ്രതീക്ഷയിലാണ് സുസുക്കി.
ഒറ്റ നോട്ടത്തിൽ മിനി വാൻ പോലെയാണ് സ്മൈൽ. പുറംഭംഗിയിൽ കിടു ലുക്കാണ് സ്മൈലിന്റേത്. സുസുക്കി ആൾട്ടോ ലാപിനെയും ഓർമിപ്പെടുത്തുന്നതാണിത്. വാനിലെ പോലെ ഇരുവശത്തേക്കും തുറക്കുന്ന ഇലക്ട്രിക് സ്ലൈഡിങ് ഡോറുകളാണ്. റേഡിയേറ്റർ ഗ്രില്ലിന് അകത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകൾ വാഹനത്തിന് ഭംഗി കൂട്ടുന്നു. ഇതിന് സാധാരണ വാഗൺ ആർ മോഡലുകളേക്കൾ 45 മില്ലിമീറ്റർ ഉയരം കൂടുതലാണ്.
Story Highlight : Suzuki WagonR Smile launched in Japan.