ആഗോള തലത്തിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉണ്ടായതോടെ അടുത്തിടെ പ്രഖ്യാപിച്ച ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് ആപ്പിൾ വൈകിപ്പിച്ചു. ആപ്പിൾ ഈ വിവരം വെള്ളിയാഴ്ചയാണ് അറിയിച്ചത്. പുതിയ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് അഭിപ്രായം ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ആപ്പിൾ വ്യക്തമാക്കി.
ആപ്പിൾ പുതിയ ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജിൽ ഫോണുകളിൽ നിന്നും കംപ്യൂട്ടറുകളിൽ നിന്നുമായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ബാല പീഡന ചിത്രങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതിനായി ആപ്പിൾ ഐ-ക്ലൗഡിലേക്ക് ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങളിൽ നിന്നും അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പരിശോധിക്കും.
വിവിധ അവകാശ സംഘടനകളിൽ നിന്ന് ഇതിനെതിരായി വിമർശനം ശക്തമായിരുന്നു. ആപ്പിൾ ജീവനക്കാർ പോലും ഇതിനെതിരായി രംഗത്തുവന്നിരുന്നു.
Story highlight : Apple delays child safety update.