കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.
ബ്ലാക്ക് മാജിക് URSA 12K ക്യാമറ, വാൾപേപ്പർ എൽ.ഇ.ഡി ലൈറ്റിങ് ടെക്നോളജി എന്നിവ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമ എന്ന പ്രത്യേകതയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
ചൈനയിലെ പ്രശസ്തമായ VFX ഡിസൈനിങ് കമ്പനിയായ ബ്ലൂ ഫോക്സ് ഡിസൈൻസ് ആണ് ചിത്രത്തിന്റെ വിസ്മയകരമായ VFX സീക്വൻസുകൾ ചെയ്യുന്നത്. ചിത്രം ചൈനയിൽ പ്രദർശനത്തിനായി എത്തിക്കുന്നതും ബ്ലൂ ഫോക്സ് ഡിസൈൻസ് തന്നെയാണ്.
ഒരു ഹൊറർ സിനിമയ്ക്ക് ആവശ്യമായ ഇ.എൻ.ജി (Electronic News Gathering) സാങ്കേതികവിദ്യ ചിത്രീകരണത്തിൽ ഉടനീളം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഹാൻഡ് ഹെൽഡ് ടെക്നിക്സ് പരമാവധി ഉപയൊഗപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിൽ Jimmy Jib, Gimbal, Steadicam, Crane എന്നിവ പൂർണമായും ഒഴിവാക്കുകയും എന്നാൽ ഷോട്ടുകൾക്കായി ലേറ്റസ്റ്റ് FPV ഡ്രോണുകൾ ആണ് ഉപയോഗിക്കുന്നത്.
ചിത്രീകരണ സമയത്ത് ഷോട്ടുകളുടെ സ്റ്റെബിലൈസേഷൻ ഡിജിറ്റലി സ്റ്റെബിലൈസ് ചെയ്യുന്ന ക്യാമറകൾ ഉപയോഗിക്കുന്നതിനൊപ്പം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് വാർപ് സ്റ്റെബിലൈസേഷൻ ടെക്കനിക്ക്സും പ്രയോജനപ്പെടുത്തുന്നുണ്ട് .
മോഹൻ പുതുശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനുകൃഷ്ണ സംഗീത സംവിധാനവും, രതീഷ് കൃഷ്ണൻ കസ്റ്റിങ് & ആക്ടിങ് കൊറിയോഗ്രാഫിയും നിർവഹിക്കുന്നു. വെർജിൻ്റെ പബ്ലിസിറ്റി ഡിസൈനർ റാണാപ്രതാപും, പി.ആർ.ഒ മഞ്ജു ഗോപിനാഥുമാണ്.
നവാഗതരായ നിരവധി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlight : Praveen Raj Pookadan with his new film ‘Virgin’