ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.

Anjana

മണിക ബത്ര പരിശീലകനെതിരെ ആരോപണം
മണിക ബത്ര പരിശീലകനെതിരെ ആരോപണം

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തന്നോട് തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടെന്ന് മണിക ബത്ര ഫെഡറേഷന് അയച്ച കത്തിൽ പറയുന്നു.

ടോക്കിയോ ഒളിമ്പിക്സിനിടെ കോച്ചിനോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അയച്ച കാരണം കാണിക്കൽ നോട്ടീസിനാണ് മണിക ബത്രയുടെ മറുപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള യാത്രയിൽ സ്വന്തം പരിശീലകനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് മുഖ്യ പരിശീലകനായ സൗമ്യദീപ് റോയിയുടെ സേവനം മണിക നിരസിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ.

അർജുന അവാർഡ് ജേതാവായ മുഖ്യ പരിശീലകന്റെ സേവനം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് ആയിരുന്നു ഫെഡറേഷന്റെ നിലപാട്.

എന്നാൽ മാർച്ച് മാസത്തിൽ ദോഹയിൽ നടന്ന  മത്സരത്തിൽ സൗമ്യദീപ് റോയി പരിശീലിപ്പിക്കുന്ന താരത്തിനായി തോറ്റുകൊടുക്കാൻ തന്നോട് ആവശ്യപ്പെട്ടെന്ന് മണിക വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് സൗമ്യദീപ് റോയി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights: Manika Batra against coach Soumyadeep Roy