Headlines

Auto

പുതുമകളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ഇന്ത്യയിൽ.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350
Photo Credit: royalenfield.com

മാസങ്ങൾ നീണ്ട ബുള്ളറ്റ് പ്രേമികളുടെ  കാത്തിരിപ്പിന് അവസാനം കുറിച്ച് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയിൽ. റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം തുടങ്ങിയ 5 വേരിയന്റുകളിലെത്തുന്ന ക്ലാസിക്ക് 350 യുടെ ഇന്ത്യയിലെ എക്സ്ഷോറും വില 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ്. ഡിസൈൻ, ഫീച്ചർ, എൻജിൻ, പ്ലാറ്റ്ഫോം എന്നിവയിൽ അടിമുടി മാറ്റങ്ങളുമായാണ് പുതിയ ക്ലാസിക് 350 ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350
Photo Credit: royalenfield.com

ക്രോമിയം ബെസൽ നൽകിയുള്ള റൗണ്ട് ഹെഡ്ലാമ്പ്, ക്രോം ആവരണം നൽകിയിട്ടുള്ള എക്സ്ഹോസ്റ്റ്,ടിയർഡ്രോപ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള പെട്രോൾ ടാങ്ക്,വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റർ, റൗണ്ട് റിയർവ്യൂ മിറർ,  മുന്നിലും പിന്നിലുമുള്ള ഫെൻഡറുകൾ മുതലായവയാണ് ഡിസൈനിങ്ങിൽ ക്ലാസിക് 350 യെ സ്റ്റൈലിഷാക്കുന്നത്.

യു.എസ്.ബി. ചാർജിങ്ങ് ഓപ്ഷൻ, പൊസിഷൻ മാറ്റിയ ഗ്രാബ് റെയിൽ,പുതിയ ബാക്ക് സീറ്റ്,  മികച്ച റൈഡിങ്ങ് പൊസിഷൻ ഉറപ്പാക്കുന്നതിനായുള്ള പുതിയ ഹാൻഡിൽ,  ഡിജിറ്റൽ ഫ്യുവൽ ഗേജ് കൊടുത്തിട്ടുള്ള പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ,പുതിയ ഗ്രാഫിക്സുകൾ, ഗൂഗിളുമൊത്ത് റോയൽ എൻഫീൽഡ് വികസിപ്പിച്ചെടുത്ത ട്രിപ്പർ നാവിഗേഷൻ എന്നിവയാണ് ഈ ബൈക്കിന്റെ സവിശേഷതകൾ. പുതിയ ക്ലാസിക്ക്, മീറ്റിയോർ 350-യുമായി എൻജിനും ഗിയർബോക്സും പങ്കിട്ടാണ് വിപണിയിൽ എത്തിച്ചതെന്നും കമ്പനി അറിയിച്ചു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350
Photo Credit: royalenfield.com

349 സി.സി. സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ടഡ് എയർ കൂൾഡ് എൻജിനാണ് പുതിയ ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എൻ.എം. ടോർക്കും ഉൽപാദിപ്പിക്കുന്നു. ഇതിലെ ഗിയർബോക്സ് അഞ്ച് സ്പീഡാണ്.മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിന്റെത്. 300 എം.എം., 270 എം.എം. ഡിസ്ക് ബ്രേക്കിന് ഒപ്പം ഡ്യുവൽ ചാനൽ എ.ബി.എസും പുതിയ ക്ലാസിക്കിന് സുരക്ഷയൊരുക്കുന്നു.

Story highlight : Royal Enfield Classic 350 with New Generation Model.

More Headlines

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
ഹോണ്ട ആക്ടീവ ഇലക്ട്രിക്: 2025-ൽ വിപണിയിലേക്ക്, 100 കിലോമീറ്റർ റേഞ്ചും മത്സരക്ഷമമായ വിലയും
ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു; ആശങ്കാജനകമായ റിപ്പോർട്ട്
എംജി മോട്ടോർ നാളെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന വിൻഡ്‌സർ ഇവി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി
ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു; കേന്ദ്രം അതീവജാഗ്രതയിൽ
ഇന്ത്യയിൽ ആദ്യ എം പോക്സ് കേസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം
പുതിയ രൂപഭംഗിയും സവിശേഷതകളുമായി ഹ്യുണ്ടായി അൽകാസർ ഇന്ത്യൻ വിപണിയിൽ

Related posts