സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിന് ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR.

Anjana

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫെലോഷിപ്പുകൾ
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫെലോഷിപ്പുകൾ

തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനലക്ഷ്യത്തോടെ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR. സീനിയര്‍, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലാണ് ഫെലോഷിപ്പുകള്‍ നല്‍കി വരുന്നത്.

കേന്ദ്ര ഗവണ്‍മെന്‍റ് 1969 ല്‍ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് ആണ് ഫെലോലോഷിപ്പ് നൽകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവിധ വിഷയങ്ങളാണ് ഫെലോഷിപ്പിന്‍റെ പരിധിയില്‍ വരുന്നത്. സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന സോഷ്യല്‍ സയന്‍റിസ്റ്റുകള്‍ക്കാണ് ഫെലോഷിപ്പിന് അര്‍ഹത. സ്പെസിഫിക്, നോണ്‍ സ്പെസിഫിക് എന്ന് ഇതിനെ തരം തിരിച്ചിട്ടുണ്ട്.

സോസിയോളജി, സോഷ്യൽ അന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഇന്റർനാഷണൽ സ്റ്റഡീസ്, സോഷ്യൽ ജ്യോഗ്രഫി, കോമേഴ്‌സ്, മാനേജ്മെന്റ്, സോഷ്യൽ സൈക്കോളജി, എഡ്യൂക്കേഷൻ, സോഷ്യൽ ലിങ്കുസ്റ്റിക്സ്, ലോ, നാഷണൽ സെക്യൂരിറ്റി, സോഷ്യൽ വർക്ക്‌, മീഡിയ സ്റ്റഡീസ്, മോഡേൺ സോഷ്യൽ ഹിസ്റ്ററി, ഹെൽത്ത്‌ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, എൻവിറോണമെന്റൽ സ്റ്റഡീസ്, ഡയസ്പോരാ സ്റ്റഡീസ്, മൾട്ടിഡിസ്സിപ്ലിനറി റിസർച്ച് തുടങ്ങിയ വിഷയങ്ങളാണ് ഫെലോഷിപ്പിന്‍റെ പരിധിയില്‍ വരുന്നത്.

പ്രൊഫഷണല്‍ സോഷ്യല്‍ സയന്‍റ്സ്റ്റുകള്‍ക്ക് ഗവേഷണത്തിന് നല്‍കുന്ന സീനിയർ ഫെലോഷിപ്പിന് 45 വയസ്സിനും 70 വയസ്സിനും ഇടക്കായിരിക്കണം പ്രായം. പി എച്ച് ഡി ഉണ്ടായിരിക്കണം. മാസം 40000 രൂപയും കണ്ടിജന്‍സി ഗ്രാന്‍റായി പ്രതി വര്‍ഷം 40000 രൂപയും ലഭിക്കും. 2 വര്‍ഷമാണ് കാലാവധി.

50 ശതമാനം മാര്‍ക്കോടെ ബിരുദവും 55 ശതമാനം മാര്‍ക്കോടെ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയവര്‍ക്ക് റഗുലര്‍ പി എച്ച് ഡി ഗവേഷണത്തിന് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം. 2 വര്‍ഷമായിരിക്കും കാലാവധി. പ്രതിമാസം 16000 രൂപയും കണ്ടിജന്‍സി ഗ്രാന്‍റ് ആയി പ്രതി വര്‍ഷം 1500 രൂപയും ലഭിക്കും.

സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിയ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം. എസ്/എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് 50 വയസ്സാകാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 28000 രൂപയെ കണ്ടിജന്‍സി ഗ്രാന്‍റായി പ്രതി വര്‍ഷം 20000 രൂപയും ലഭിക്കും. 2 വര്‍ഷമാണ് കാലാവധി. ഫെലോഷിപ്പ് സംബന്ധമായ അറിയിപ്പുകള്‍ ICSSR ന്‍റെ വെബ്സൈറ്റിലും എംപ്ലോയ്മെന്‍റ് ന്യൂസിലും മുഖ്യധാരാ പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍  http://icssr.org ൽ ലഭ്യമാണ്.

Story highlight : ICSSR giving scholarships for higher studies in social science.