എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവന്നിരുന്ന 6 ആം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി.
കൊവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട് പരീക്ഷകൾ ഓൺലൈൻ ആയി നടത്തുകയോ അല്ലെങ്കിൽ നിർത്തിവയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും 29 ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. സമാനമായ വിധി മുൻപ് ഹൈക്കോടതിയും അറിയിച്ചിരുന്നു.
കൊവിഡ് ബാധയെ തുടർന്നോ അനുബന്ധ പ്രശ്നങ്ങൾ മൂലമോ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാത്ഥികൾക്ക് മറ്റൊരു അവസരം ലഭ്യമാക്കുമെന്നും അത് അവരുടെ ആദ്യ അവസരമായി തന്നെ കണക്കാക്കുമെന്നും സർവകലാശാല അറിയിച്ചിരുന്നു.
ഇതിനെ അടിസ്ഥാനമാക്കിയാണ് നിലവിൽ നിശ്ചയിച്ചത് പോലെ തന്നെ പരീക്ഷകൾ നടത്തുന്നതിനായി സുപ്രീം കോടതി സർവകലാശാലക്ക് അനുമതി നൽകിയത്.
Story highlight : Permission to conduct Technical University Examinations.