വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്‍വാള്‍

Anjana

വ്യാജവാർത്ത മാധ്യമങ്ങൾക്കെതിരെ സോണിയ അഗര്‍വാള്‍
വ്യാജവാർത്ത മാധ്യമങ്ങൾക്കെതിരെ സോണിയ അഗര്‍വാള്‍
Photo Credit: Instagram/soniaaggarwal1

മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല മാധ്യമങ്ങളും വാര്‍ത്തകളില്‍ ഉപയോഗിച്ചതിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

വാര്‍ത്ത വന്നതിനു പിന്നാലെ വന്ന നിരന്തര ഫോൺ കോളുകള്‍ മൂലം താനും കുടുംബവും നേരിട്ട മാനസിക സംഘര്‍ഷത്തിനും തന്‍റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്. സോണിയയുടെ ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. കന്നഡ നടന്‍ ഭരത്, ഡി.ജെ ചിന്നപ്പ എന്നിവരെയും എന്‍.സി.ബി കസ്റ്റഡിയിലെടുത്തിരുന്നു.

വീട്ടില്‍ റെയ്ഡ് നടക്കുന്ന സമയത്ത് സോണിയ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ ഇവര്‍ അറസ്റ്റിലാവുന്നത്.

Story highlight: Legal action against media for spreading fake news