മുംബൈ: സിനിമ നിർമാണക്കമ്പനിയിൽ അവസരം തേടിയെത്തിയപ്പോൾ ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തുവെന്ന ആരോപണവുമായി മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാൻ.
മുംബൈ പൊലീസ് ഇപ്പോഴും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ പാരി പാസ്വാൻ വ്യക്തമാക്കി.
മുംബൈയിൽ പെൺകുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം ഇപ്പോഴുമുണ്ട്. ഞാനും അതിൽ ഒരു ഇരയാണെന്നും പാരി പാസ്വാൻ പറഞ്ഞു. 2019 ൽ മിസ് ഇന്ത്യ പട്ടത്തിന് ഉടമയായ പാരി പാസ്വാൻ മോഡലും കൂടിയാണ്.
ഭർത്താവായ നീരജ് പാസ്വാനുമായുള്ള തർക്കങ്ങളെ തുടർന്ന് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്ന് ഭർതൃവീട്ടുകാർ ആരോപിച്ചിരുന്നു.
Story highlight : Former Miss India Universe against cinema company