അധികാരികൾക്ക് സ്വർണകടത്ത് തടയാൻ കഴിയുന്നില്ല: ഹൈക്കോടതി.

Anjana

സ്വർണക്കടത്ത് കേസ് ഹൈക്കോടതി
സ്വർണക്കടത്ത് കേസ് ഹൈക്കോടതി

അധികാരികൾക്ക് സ്വർണക്കടത്ത് തടയാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കള്ളക്കടത്ത് കാര്യമായി ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കസ്റ്റംസിന്റെ ഭാഗത്തുനിന്ന് കർശന നടപടികളും ജാഗ്രതയും ഉണ്ടായിട്ടും സ്വർണക്കടത്ത് തടയാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അർജുൻ ആയങ്കിയ്ക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടർന്നുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൂർ ജില്ലയിലേക്ക് മൂന്നുമാസത്തേക്ക് പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ട് പോകരുതെന്നുമാണ് ഉപാധി. കൂടാതെ രണ്ടുലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കുകയും വേണം. 

60 ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്നതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹൻ ആണെന്നും തനിക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജാമ്യമനുവദിക്കണമെന്നുമാണ് അർജുൻ ആയങ്കി  ആവശ്യപ്പെട്ടത്.

Story Highlights: Kerala Highcourt about gold smuggling case.