Headlines

Kerala News, Politics

തെളിവായി കെ.സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് തെറ്റെന്ന് ഉമ്മൻ ചാണ്ടി.

 സുധാകരനെതിരെ ഉമ്മൻ ചാണ്ടി
Photo Credit: EPS

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. താനുമായുള്ള ചർച്ചയ്ക്കു തെളിവായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് തെറ്റായ നടപടിയായാണ് കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസിസി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനായി താൻ പട്ടിക നൽകിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു. ആ ചർച്ചകൾ അപൂർണമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറഞ്ഞതും ശരിയല്ല. കഴിഞ്ഞ 18 വർഷങ്ങളിൽ ഉണ്ടായ പുനഃസംഘടനയിൽ ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

‘പ്രാഥമിക പട്ടിക ചോദിച്ചപ്പോൾ ചില പേരുകൾ പറയുക മാത്രമാണു ചെയ്തത്. പാനലാണു ചോദിച്ചത്. അദ്ദേഹം അതു കുറിച്ചെടുത്തു. അത്രയെ ഉണ്ടായിട്ടുള്ളൂ.

പിന്നീടു കാണാം എന്നു പറഞ്ഞാണ് ചർച്ച പിരിഞ്ഞത്. അതിനു ശേഷം ചർച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ മൂന്നോ നാലോ പുനഃസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 

പേരുകൾ അടങ്ങിയ ഡയറി ഉയർത്തിക്കാട്ടിയത് ചിലർക്ക്  ശരിയായിരിക്കും.എന്നാൽ മറ്റു ചിലർക്ക് അതു തെറ്റും. എനിക്കതു ശരിയായി തോന്നുന്നില്ല. നടന്ന ചർച്ച അപൂർണമായിരുന്നു, പിന്നീടു കാണാമെന്നു പറഞ്ഞാണു പിരിഞ്ഞത്.’ ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Story highlight : Oomman chandy replies to k sudhakaran.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts