തൃക്കാക്കര നഗരസഭ ചെയര്പേഴ്സന്റെ ഓഫിസ് സീല് ചെയ്തു. വിജിലന്സ് ആവശ്യപ്രകാരമാണ് നടപടി. ചെയര്പേഴ്സന്റെ മുറിയില് സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്നു രാവിലെയാണ് തൃക്കാക്കര നഗരസഭാ ചെയര്പേഴ്സണ്ന്റെ ഓഫിസ് മുറി സെക്രട്ടറി സീല് ചെയ്തത്. വിജിലന്സ് നിര്ദ്ദേശപ്രകാരം മുറി അടച്ചു പൂട്ടുന്നു എന്ന നോട്ടീസ് നഗരസഭ ചെയര്പേഴ്സണ്ന്റെ ഓഫിസിനു മുന്നില് സെക്രട്ടറി പതിപ്പിച്ചു.
ഇതോടെ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ എതിരെ വിജിലൻസ് നീക്കം ശക്തമാക്കുകയാണ്. നഗരസഭാ ചെയർപേഴ്സണെതിരെ കൂടുതൽ സമരവുമായി മുന്നോട്ടു പോകാൻ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസവും നഗരസഭയിൽ വിജിലൻസ് പരിശോധന നടക്കും.
Story highlight : Thrikkakkara municipal chairperson’s office sealed.