ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നു; ശ്രദ്ധിക്കുക.

Anjana

ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ
ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ

രാജ്യത്തെ ഇപിഎഫ് നിയമങ്ങൾ പൊളിച്ചെഴുതുന്നു. സെപ്റ്റംബർ ഒന്നുമുതൽ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകും. പിഎഫ് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

ആധാറുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും പണം ലഭിക്കുക. ആധാറുമായി ബന്ധിപ്പിക്കാത്ത യുഎൻ അക്കൗണ്ടുകളിലേക്ക് തൊഴിൽ ദാതാവിനും തൊഴിലാളിക്കും ഇപിഎഫ് പണം നിക്ഷേപിക്കാൻ സാധിക്കില്ല. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഡ് ഓഫ് സെക്യൂരിറ്റി 2020 ചട്ടത്തിലെ 142 വകുപ്പിലാണ് പ്രധാന മാറ്റം ഇപിഎഫ് ഓർഗനൈസേഷൻ നടപ്പിലാക്കിയത്. 2021 മെയ് മൂന്നിനാണ് നിയമത്തിൽ തിരുത്തൽ വരുത്തിയത്. ഇത് പ്രകാരം ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇപിഎഫ് സേവനങ്ങളും പെൻഷൻ ഫണ്ട് നിക്ഷേപവും തടസ്സപ്പെടും.

Story Highlights: Important changes in PF Rule from September 1.