പെൺകുട്ടികൾ വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങാൻ പാടില്ല: മൈസൂർ സർവ്വകലാശാല.

Anjana

പെൺകുട്ടികൾ പുറത്തിറങ്ങാൻ പാടില്ല സർവ്വകലാശാല
പെൺകുട്ടികൾ പുറത്തിറങ്ങാൻ പാടില്ല സർവ്വകലാശാല

മൈസൂരിൽ കോളേജ് വിദ്യാർത്ഥിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മൈസൂർ സർവ്വകലാശാലയുടെ നടപടി. വൈകിട്ട് 6.30ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെൺകുട്ടികൾ പോകരുതെന്നാണ് വിലക്ക്.

ആൺകുട്ടികൾക്ക് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. സർവകലാശാലയിലെ പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സർവകലാശാലയുടെ വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകിട്ട് 6 മുതൽ 9 വരെ സെക്യൂരിറ്റി ജീവനക്കാർ പ്രദേശം കർശനമായി നിരീക്ഷിക്കണമെന്നും പെട്രോളിങ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു. വൈകുന്നേരം 6.30ന് ശേഷം മാനസ ഗംഗോത്രി പരിസരത്ത് പെൺകുട്ടികൾ തനിച്ചിരിക്കാൻ പാടില്ലെന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പോലീസ് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ക്യാമ്പസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ അറിയിച്ചു.

ഓഗസ്റ്റ് 24ന് രാത്രിയാണ് സുഹൃത്തിനോടൊപ്പം ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ബൈക്കിലെത്തിയ ഇവരെ തടയുകയും സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

ബോധരഹിതരായ ഇരുവരെയും രാവിലെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.


Story Highlights: Mysore University restricts female students outside after 6.30