പ്രമാണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി ഫീസ് കൊടുത്ത് പകർപ്പ് എടുക്കുന്നതാണ് നിലവിലെ രീതി. ഇതിന് കാലതാമസം നേരിടുന്നുണ്ട്, ഇതിനു പ്രധിവിധിയെന്നോണം ആധാരം ഓൺലൈനായി പരിശോധിക്കാൻ രജിസ്ട്രേഷൻ വകുപ്പ് സംവിധാനമൊരുക്കിയിരിക്കുകയാണ്.
ലോകത്തിന്റെ ഏതുഭാഗത്തിരുന്നും രജിസ്ട്രാർ ഓഫീസിൽ പോവാതെ തന്നെ പ്രമാണം പരിശോധിക്കാൻ ഇനി നിങ്ങൾക്ക് കഴിയും. പകർപ്പ് എപ്പോഴും ഓൺലൈനിൽ കിട്ടുമെന്നതിനാൽ ഒരേ ആധാരത്തിന് പിന്നീട് എപ്പോഴൊക്കെ അപേക്ഷ ലഭിച്ചാലും വീണ്ടും പകർപ്പ് തയ്യാറാക്കുന്ന അധിക ജോലിയും ഒഴിവാകും.
പരിശോധിക്കുന്ന രീതി:
രജിസ്ട്രേഷൻ വകുപ്പിന്റെ ‘www.keralaregistration.gov.in‘ എന്ന വെബ്സൈറ്റിൽ ഓൺലൈനായി പ്രമാണം പരിശോധിക്കുന്നതിന്,ഹോംപേജിൽ കാണുന്ന ഓൺലൈൻ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ക്വയറീസ് സെക്ഷൻ തിരഞ്ഞെടുത്ത് വ്യൂ വിഭാഗത്തിൽ ഡോക്യുമെന്റ് ബട്ടൻ ക്ലിക്ക് ചെയ്യുക
ഡോക്യുമെന്റ് വിഭാഗത്തിൽ, ജില്ല തിരഞ്ഞെടുത്തതിന് ശേഷം ആധാരം രജിസ്ട്രേഷൻ ചെയ്ത ഓഫീസ്, ആധാരം രജിസ്ട്രേഷൻ നടത്തിയ വർഷം, ആധാരം രജിസ്ട്രേഷൻ നമ്പർ, എന്നിവ ടൈപ്പ് ചെയ്ത് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യാം
തുടർന്ന് ലഭിക്കുന്ന പേജിൽ ആധാരം രജിസ്റ്റർ ചെയ്ത തീയതി, രേഖകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഇവിടെ കാണാം. അതിനു താഴെ വസ്തു വാങ്ങിയ വ്യക്തിയുടെ പേരും വിലാസവും വസ്തുവിവരങ്ങളും നൽകിയിട്ടുണ്ടാകും.
ആദ്യ പേജ് പ്രിവ്യൂ തിരഞ്ഞെടുത്താൽ ആധാരത്തിന്റെ ഒന്നാം പേജ് മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ അടുത്ത പേജുകൾ കാണണമെങ്കിൽ അതിന് പ്രത്യേക ഫീസ് നൽകേണ്ടതുണ്ട്. ഇവ പ്രിന്റ് ചെയ്യാൻ കഴിയില്ല. ഇതരത്തിൽ നിങ്ങൾക്ക് ആധാരത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ ഓൺലൈനായി അറിയാൻ സാധിക്കും.
രജിസ്ട്രേഷൻ വകുപ്പിനെ അടിമുടി മാറ്റുകയാണ് സർക്കാർ. സബ് രജിസ്ട്രാർ ഓഫീസുകളിലെ സേവനം ആയാസ രഹിതമാവനും കൈക്കൂലിയും അഴിമതിയും ഇല്ലാതാവാനും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം.
Story Highlights: You can also check the documents online