മനുഷ്യരാശിക്ക് മുന്നിൽ അഫ്ഗാൻ ഒരു വലിയ പാഠമായാണ് നിൽക്കുന്നത് : മുഖ്യമന്ത്രി.

Anjana

അഫ്ഗാൻ വലിയ പാഠം മുഖ്യമന്ത്രി
അഫ്ഗാൻ വലിയ പാഠം മുഖ്യമന്ത്രി

തിരുവനന്തപുരം: മാനവരാശിക്ക് മുന്നിൽ  ഒരു വലിയ പാഠമായാണ് അഫ്ഗാൻ നിൽക്കുന്നതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ.മതമൗലികവാദത്തിന്റെ പേരിൽ ആളിപടർത്തിയ തീയിൽ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണിതെന്നും മുഖ്യന്ത്രി പറഞ്ഞു.

മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാൻ ലോകത്തിനു മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം പകർന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെമ്പഴന്തിയിൽ വച്ചുനടന്ന ശ്രീനാരായണാഗുരു ജയന്തിയാഘോഷം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജാതിമതഭേദങ്ങൾക്കതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എല്ലായിപ്പോഴും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പ്രാവാർത്തതികമാക്കുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്.

സാഹോദര്യം,സമത്വം എന്നിവ ദുർബലപ്പെടുത്താൻ കഴിവുള്ള വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും നമ്മളിലുണ്ടാക്കുന്ന വെല്ലുവിളികളെ മറികടന്നു ഐക്യത്തോടെ നിൽക്കേണ്ട സമയമാണിത്.

എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകത്തെ പടുത്തുയർത്താൻ നമുക്ക് കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlight :  Afghan is a lesson : Chief Minister