നിലമ്പൂർ എംഎൽഎ പി.വി അൻവറാണ് എംഎൽഎ മുങ്ങിയെന്ന വാർത്തയോട് പ്രതികരിച്ചത്. ഫേസ്ബുക് കുറിപ്പിലൂടെ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെയടക്കം അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
‘മുങ്ങിയത് താനല്ല വാർത്തയിറക്കിയ റിപ്പോർട്ടറുടെ തന്തയെന്നാണ്’ വാർത്തയോട് പ്രതികരിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
വാർത്ത വന്നതിനു പിന്നാലെ ചാനലിനു നൽകിയ അഭിമുഖത്തിൽ എംഎൽഎ ഓഫീസ് ഞായറാഴ്ചകളിലും പ്രവർത്തിക്കാറുണ്ടെന്ന് എംഎൽഎ പറഞ്ഞു. നാട്ടിലെ സാധാരണക്കാരുടെ വിഷയങ്ങൾ പരിഹരിക്കാൻ കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരവാദിത്വത്തോടെ പാർട്ടിയെ അറിയിച്ചിട്ടാണ് മൂന്നു മാസത്തെ അവധിക്ക് ആഫ്രിക്കയിൽ എത്തിയതെന്ന് എംഎൽഎ വ്യക്തമാക്കി.
കൂടാതെ നാട്ടിലെ സാമ്പത്തിക ബാധ്യത കാരണം ആഫ്രിക്കയിൽ സ്വർണ്ണഖനനത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.
കല്യാണങ്ങൾക്കും മറ്റും പോകുന്നത് മാത്രമല്ല തന്റെ പണിയെന്നാണ് തന്നെ വേട്ടയാടുന്ന യുഡിഎഫിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: PV Anvar MLA’s Facebook post about allegations on him