യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; ഐപിഎസ് ഓഫീസർ വീട്ടുതടങ്കലിൽ.

Anjana

യോഗിക്കെതിരെ സ്ഥാനാർത്ഥിത്വം ഐ.പി.എസ് വീട്ടുതടങ്കൽ
യോഗിക്കെതിരെ സ്ഥാനാർത്ഥിത്വം ഐ.പി.എസ് വീട്ടുതടങ്കൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ  വീട്ടുതടങ്കലിലായി. സ്വന്തം മണ്ഡലമായ ഗോരഖ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലായത്.

അദ്ദേഹം അയച്ച വീഡിയോ സന്ദേശത്തിലാണ് താൻ മണ്ഡലത്തിലേക്ക് സന്ദർശനത്തിന് പോകാൻ തയ്യാറെടുക്കവെ ഗോമതി നഗർ പോലീസ് എത്തിയെന്ന് അറിയിച്ചത്. തുടർന്ന് സുരക്ഷാ പ്രശ്നങ്ങൾ മൂലം നിശ്ചയിച്ച സന്ദർശനവുമായി മുന്നോട്ടു പോകാനാകില്ലെന്നും റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സന്ദർശനം റദ്ദാക്കുന്നതിന് പകരം തനിക്ക് സുരക്ഷ നൽകണമെന്ന് ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിരസിച്ചെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: IPS officer who announced candidature against yogi now under house arrest.