അഫ്ഗാനിൽ നിന്നുമുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ നിരവധി രാജ്യങ്ങൾ. പത്ത് ദവിസത്തിനകം 5,000 പേർക്ക് അഭയമൊരുക്കാൻ തയ്യാറാണെന്ന് യുഎഇ അറിയിച്ചു.
കാബൂളിൽ നിന്നും അഭയാർത്ഥികളെ യുഎസ് വിമാനങ്ങൾ വഴി യുഎഇയിൽ എത്തിക്കും.ഇതേസമയം,അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യങ്ങളിൽ അന്തിമ ഫലം ഉറപ്പിക്കാൻ കഴിയില്ലെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
അഫ്ഗാനിലെ ദൗത്യം ദുഷ്കരമാണെന്ന് ബൈഡൻ പറഞ്ഞു.അഫ്ഗാൻ രക്ഷാദൗത്യത്തെ അപകടകരമെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നിലിവിൽ ആറായിരം സൈനികരാണ് കാബൂൾ വിമാനത്താവളത്തിൽ സുരക്ഷയ്ക്കായുള്ളത്.
ഇതിനകം അഫ്ഗാനിസ്ഥാനിൽ നിന്നും 18,000 പേരെ മാറ്റിയിട്ടുണ്ട്. അഫ്ഗാനിൽ യു.എസിനെ പിന്തുണച്ച സ്വദേശികളെ അമേരിക്കയിലെത്തിക്കുമെന്നും ജോ ബൈഡൻ അറിയിച്ചു.
Story highlight: More countries providing shelter for Afghanistan refugees