പ്രശസ്ത ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് മരണം സംഭവിച്ചത്. ചെന്നൈ സാലിഗ്രാമിൽ വൈകിട്ട് നാലിന് സംസ്കാരം നടന്നു.’
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
രാജപാർവൈ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തിയത്. 1965 ഫെബ്രുവരി 25 ന് കൊച്ചിയിലായിരുന്നു ജനനം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം,ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ.
2001ൽ സൂത്രധാരനെന്ന ചിത്രത്തിലാണ് നടി ഒടുവിൽ അഭിനയിച്ചത്. എന്നാൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു. ഭർത്താവ്: വിജയരാഘവൻ മകൾ: മഹാലക്ഷ്മി.
Story Highlights: Actress chitra passed away due to cardiac arrest.