യുഎൻ രക്ഷാസമിതി യോഗത്തിൽ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്ത്. ഭീകരവാദത്തിൽ ലോകം വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു.യുഎൻ രക്ഷാസമിതിയുടെ ആഗോള സമാധാനവും സുരക്ഷാഭീഷണിയും എന്ന വിഷയത്തിൽ അധ്യക്ഷാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ലഷ്കറെ തോയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകൾ ഭീഷണിയുയർത്തുന്നെന്നും അദ്ദേഹം പറഞ്ഞു. മതവുമായി ഭീകരതയെ ബന്ധപ്പെടുത്തരുതെന്ന് കാട്ടി ഇന്ത്യ നിലപാട് വ്യക്തമാക്കി.
ഐഎസിന്റെ സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെട്ടെന്നും ബിറ്റ്കോയിനായും ഇവർക്ക് പണം ലഭിക്കുന്നെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. ഓൺലൈൻ വഴി യുവാക്കളെ ഭീകരസംഘടനകൾ സ്വാധീനിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: S Jaisankar’s UN Briefing about Terrorism.