യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി സ്വന്തമാക്കി. കേരള സർവകലാശാലയിൽനിന്നാണു ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയത്.
കേരള സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി.പി.അജയകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം പൂർത്തീകരിച്ചത്. ഇംഗ്ലിഷ് സാഹിത്യത്തിൽ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽനിന്നും ബിരുദവും ബിരുദാനന്തര ബിരുദവും, കൊല്ലം കർമല റാണി ട്രെയിനിങ് കോളജിൽനിന്നും ബിഎഡും പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഗവേഷണത്തിന് തുടക്കം കുറിച്ചത്.
‘ചുംബനം, സമരം, ഇടതുപക്ഷം’, ‘ചങ്കിലെ ചൈന’, ‘അതിശയപ്പത്ത്’ തുടങ്ങിയ കൃതികളുടെ രചയിതാവാണ് ചിന്താ ജെറോം. കൊല്ലം ചിന്താ ലാൻഡിൽ അധ്യാപക ദമ്പതികളായ സി.ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളാണ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത.
Story highlight : Chintha Jerome holds a PhD in English Literature.