Headlines

Kerala News

അമൃതാനന്ദമയിക്ക് കെ.ഐ.ഐ.ടിയുടെ ഓണററി ഡോക്ടറേറ്റ്‌.

അമൃതാനന്ദമയിക്ക് കെ.ഐ.ഐ.ടിയുടെ ഓണററി ഡോക്ടറേറ്റ്‌
 Photo Credit : Zee News

മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (KIIT). സ്ഥാപനത്തിന്റെ 17ാമത് വാർഷിക കൺവൻഷൻ ചടങ്ങിലാണ് ആത്മീയ രംഗത്തെ മഹത്തായ സംഭാവനകൾക്കുള്ള അംഗീകാരമായി ബഹുമതി സമ്മാനിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആത്മീയത, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങൾ, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിങ്ങനെ മഹത്തായ സംഭാവനകൾ വിലയിരുത്തിയാണ് ഓണററി ബഹുമതി സമ്മാനിച്ചത്. മാതാ അമൃതാനന്ദമയിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ബിരുദമാണിത്.

2019 ലും 2010 ലും യഥാക്രമം മൈസൂർ സർവകലാശാലയിൽ നിന്നും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. അവനവന്റെ ഉള്ളിലും പുറത്തും ചെയ്യുന്ന കർമങ്ങൾക്ക് വെളിച്ചം പകരുന്നതും വിവേകവും വിചാരവും ഒരുപോലെ വളർത്തുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് ബിരുദം സ്വീകരിച്ച് അമൃതാനന്ദമയി പറഞ്ഞു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, ക​ലിം​ഗ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്‌​നോ​ള​ജി ചാ​ൻ​സ​ല​ർ പ്ര​ഫ. വേ​ദ് പ്ര​കാ​ശ്, പ്രൊ-​ചാ​ൻ​സ​ല​ർ പ്ര​ഫ.​സു​ബ്ര​ത് കു​മാ​ർ ആ​ചാ​ര്യ, ര​ജി​സ്ട്രാ​ർ പ്ര​ഫ.​ജ്ഞാ​ന ര​ഞ്ജ​ൻ മൊ​ഹ​ന്തി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു. 

സമാധാനപരമായും സമചിത്തതയോടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള വൈകാരിക പിന്തുണയും ശക്തിയും ലോകത്തിന് അമ്മ പകരുന്നതായും മാനവികതയുടെ മുഴുവൻ കണ്ണുകളും ഉറ്റുനോക്കുന്നതും മാതാ അമൃതാനന്ദമയിലേക്കാണെന്നും ബിരുദം നൽകിക്കൊണ്ട് കെ.ഐ.ഐ.ടിയുടെ വൈസ് ചാൻസലർ പ്രൊഫ. സസ്മിത സാമന്ത അഭിപ്രായപ്പെട്ടു.

Story highlight : Amritanandamayi Receives Honorary Degree From the KIIT.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts