യുപിയിൽ ലൈംഗികാതിക്രമം; യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.

Anjana

യുപിയിൽ ലൈംഗികാതിക്രമം യുവതിയെ തീകൊളുത്തി
യുപിയിൽ ലൈംഗികാതിക്രമം യുവതിയെ തീകൊളുത്തി

ലഖ്നൗ: യുപിയിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉത്തർപ്രദേശിലെ മഹോബ കുൽപാഹർ സ്വദേശിയായ 30 വയസ്സുകാരിയാണ് ആക്രമണത്തിനിരയായത്.

അയൽക്കാരനായ യുവാവ് മർദിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച്  യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെ പ്രതിയുടെ മാതാപിതാക്കൾ
 വീട്ടിൽ കയറി യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിൽ യുവതിക്ക് മാരകമായി പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഝാൻസിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

 യുവാവിനെതിരെ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് യുവതി പോലീസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മാതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുൽപാഹർ എസ്.എച്ച്.ഒ. മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

Story highlight : molestation victim set ablaze by accused’s parents in Uttar Pradesh.