ബംഗളൂരു ആസ്ഥാനമായ സിമ്പിൾ എനർജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് അതിശയിപ്പിക്കുന്ന ഫീച്ചേഴ്സും ആകർഷണീയമായ ഡിസൈനിലും സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കുന്നത്.1947 രൂപ അടച്ചു ഇലക്ട്രിക് സ്കൂട്ടർ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് വൈകിട്ട് അഞ്ചു മുതൽ ആരംഭിക്കും.
ആറു കിലോ മാത്രം ഭാരമുള്ള ചാർജ് ചെയ്തു ഉപയോഗിക്കാൻ കഴിയുന്ന പോർട്ടബിൾ ബാറ്ററിയും സ്കൂട്ടറിൽ ലഭിക്കും. 240 കിലോമീറ്റർ വരെ എക്കോ മോഡിൽ പോകാൻ കഴിയുന്ന സ്കൂട്ടറിന് 3.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
മണിക്കൂറിൽ 100 കിലോമീറ്ററാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത. ടച്ച് സ്ക്രീൻ നിയന്ത്രണങ്ങളും നാവിഗേഷൻ കണ്ട്രോളും ബ്ലൂടൂത്ത് കണക്ടിവിറ്റിയുമാണ് മറ്റ് പ്രധാന സവിശേഷതകൾ.
ഒന്നേകാൽ മുതൽ രണ്ടേകാൽ ലക്ഷത്തിനിടയിൽ വില വരുന്ന സ്കൂട്ടർ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലാണ് ആദ്യം വിപണിയിൽ എത്തിക്കുക. ആദ്യഘട്ട നിർമ്മാണത്തിൽ പത്തുലക്ഷം സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
Story Highlights: Simple one electric scooter to launch soon.