Madurai◾: വിജയ്യെ കാണാൻ ഡ്യൂട്ടിയിൽ നിന്ന് മുങ്ങിയ മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ. ചിത്തിരൈ ഉത്സവത്തിന്റെ സുരക്ഷാ ചുമതലകൾക്കിടയിലാണ് കോൺസ്റ്റബിൾ കതിരവൻ മാർക്സ് ഡ്യൂട്ടി ഉപേക്ഷിച്ചത്. വീട്ടിലെ ആവശ്യത്തിന് പോകുന്നു എന്ന് കള്ളം പറഞ്ഞാണ് കതിരവൻ മുങ്ങിയത്.
ടിവികെ കൊടിയും ബാഡ്ജുമായി മധുരൈ എയർപോർട്ടിലെത്തിയ കതിരവൻ, വിജയ്യെ സ്വീകരിക്കാനാണ് അവധിയെടുത്തതെന്ന് വ്യക്തമായി. ജില്ലാ പൊലീസ് കമ്മീഷണർ ലോകനാഥന്റെ ശ്രദ്ധയിൽപ്പെട്ട സംഭവത്തെ തുടർന്നാണ് നടപടി.
കതിരവൻ മാർക്സ് ടിവികെ പതാകയുമായി നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലും കമ്മീഷണർ അന്വേഷണം നടത്തി. കതിരവനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കോൺസ്റ്റബിളിന്റെ നടപടി ഗുരുതര വീഴ്ചയാണെന്ന് പോലീസ് വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തി അനുവദനീയമല്ലെന്നും അധികൃതർ വ്യക്തമാക്കി. കമ്മീഷണർ ലോഗനാഥൻ കതിരവൻ മാർക്സിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു.
Story Highlights: A Madurai crime branch constable was suspended for abandoning duty to welcome actor Vijay.