മുംബൈയോട് കനത്ത തോല്വി; രാജസ്ഥാന് റോയല്സ് ഐപിഎല്ലില് നിന്ന് പുറത്ത്

Rajasthan Royals IPL

മുംബൈ ഇന്ത്യന്സിനോട് 106 റണ്സിന്റെ കനത്ത തോല്വി ഏറ്റുവാങ്ങി രാജസ്ഥാന് റോയല്സ് ഐപിഎല്ലില് നിന്ന് പുറത്തായി. 16.1 ഓവറില് 117 റണ്സിന് രാജസ്ഥാന് റോയല്സ് ഓള്ഔട്ടായി. മുംബൈ ഉയര്ത്തിയ 218 റണ്സ് എന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന രാജസ്ഥാന് ലക്ഷ്യത്തിലെത്താന് പാടുപെടുകയായിരുന്നു. മുംബൈയുടെ റയാന് റിക്കല്ട്ടണാണ് കളിയിലെ താരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുംബൈയ്ക്ക് വേണ്ടി ഓപ്പണര്മാരായ രോഹിത് ശര്മയും റയാന് റിക്കല്ട്ടണും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്ന്ന് ഓപ്പണിങ് കൂട്ടുകെട്ടില് 116 റണ്സ് നേടി. 38 ബോളില് 61 റണ്സെടുത്ത റിക്കല്ട്ടണും 36 ബോളില് 53 റണ്സെടുത്ത രോഹിത് ശര്മയും മുംബൈയ്ക്ക് മികച്ച തുടക്കം നല്കി. തുടര്ന്ന് ക്രീസിലെത്തിയ സൂര്യകുമാര് യാദവും ഹാര്ദിക് പാണ്ഡ്യയും 23 ബോളില് 48 വീതം റണ്സ് നേടി.

കഴിഞ്ഞ മത്സരത്തില് ബാറ്റിങ് താരമായി തിളങ്ങിയ വൈഭവ് സൂര്യവംശി ഇന്ന് നിരാശപ്പെടുത്തി. രണ്ട് ബോള് മാത്രം നേരിട്ട സൂര്യവംശി ദീപക് ചഹറിന് വിക്കറ്റ് നല്കി മടങ്ങി. 30 റണ്സെടുത്ത ജോഫ്ര ആര്ച്ചറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്. ആര്ച്ചര് അടക്കം അഞ്ച് പേര് മാത്രമാണ് രണ്ടക്കം കടന്നത്.

  ഐപിഎൽ ചരിത്രം തിരുത്തി പതിനാലുകാരൻ; വൈഭവ് സൂര്യവംശി എന്ന പ്രതിഭയുടെ കഥ

മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തിയ ട്രെന്റ് ബോള്ട്ടും കരണ് ശര്മയുമാണ് രാജസ്ഥാന്റെ തകര്ച്ചയ്ക്ക് കാരണമായത്. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റുകള് നേടി. ചെന്നൈ സൂപ്പര് കിങ്സിന് ശേഷം ടൂര്ണമെന്റില് നിന്ന് പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന് റോയല്സ്. പോയിന്റ് പട്ടികയില് മുംബൈ ഒന്നാം സ്ഥാനത്താണ്.

Story Highlights: Mumbai Indians defeated Rajasthan Royals by 106 runs, knocking them out of the IPL.

Related Posts
ഐപിഎല്ലിൽ ഇന്ന് മുംബൈയും ഗുജറാത്തും ഏറ്റുമുട്ടും
MI vs GT

മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും Read more

ഐപിഎല്ലിൽ നിന്ന് സൺറൈസേഴ്സ് ഹൈദരാബാദ് പുറത്ത്
IPL

ഡൽഹിക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലിൽ നിന്ന് Read more

ഐപിഎല്ലിൽ ലഖ്നൗവിന് തോൽവി; നിർണായക ക്യാച്ചുകൾ നഷ്ടപ്പെട്ടതാണ് കാരണമെന്ന് ഋഷഭ് പന്ത്
LSG vs PBKS

പഞ്ചാബിനെതിരെ 37 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ലഖ്നൗ സൂപ്പർ ജയന്റ്സ്. നിർണായക ക്യാച്ചുകൾ Read more

  ഡൽഹി-കൊൽക്കത്ത പോരാട്ടം ഇന്ന്: പ്ലേ ഓഫ് പ്രതീക്ഷകൾക്ക് നിർണായക മത്സരം
പഞ്ചാബ് കിംഗ്സിന് പകരക്കാരനായി മിച്ചൽ ഓവൻ
Mitchell Owen

പരിക്കേറ്റ ഗ്ലെൻ മാക്സ്വെല്ലിന് പകരമായി മിച്ചൽ ഓവനെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. മൂന്ന് Read more

കൊൽക്കത്ത ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു
KKR vs RR

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ കൊൽക്കത്ത ടോസ് നേടി Read more

ആർസിബിക്ക് ത്രില്ലർ ജയം; ചെന്നൈയെ രണ്ട് റൺസിന് തോൽപ്പിച്ചു
RCB vs CSK

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ Read more

അമ്പയർമാരുമായി ശുഭ്മാൻ ഗില്ലിന്റെ വാക്പോര്
Shubman Gill Umpire Clash

ഹൈദരാബാദിനെതിരായ മത്സരത്തിനിടെ അംപയർമാരുമായി ശുഭ്മാൻ ഗിൽ രണ്ട് തവണ ഉടക്കി. റണ്ണൗട്ട് സംശയവും Read more

ഐപിഎൽ: ആർസിബി – സിഎസ്കെ പോരാട്ടം ഇന്ന്
RCB vs CSK

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30ന് ആർസിബിയും സിഎസ്കെയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ Read more

  ബാഴ്സലോണയ്ക്ക് തിരിച്ചടി; കുണ്ടെയ്ക്ക് പരുക്ക്, മൂന്ന് നിർണായക മത്സരങ്ങൾ നഷ്ടമാകും
ഗുജറാത്ത് ടൈറ്റൻസിന്റെ വിജയകുതിപ്പ് തുടരുന്നു; ഹൈദരാബാദിനെ തകർത്തു
IPL

ഐപിഎൽ പതിനാറാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 38 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. Read more

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് കിരീട പ്രതീക്ഷകൾ മങ്ങി
Rajasthan Royals IPL

ഐപിഎൽ ആദ്യ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് ഈ സീസൺ നിരാശയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ Read more