സോഷ്യൽ മീഡിയയിലും ഇൻ്റർനെറ്റിലും വർഷാവസാനം തരംഗമാവുന്നത് ഇതുവരെ ചെയ്ത കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കുന്ന രീതിയാണ്. ഈ ട്രെൻഡിന് പിന്നാലെ ഗൂഗിളും എത്തിയിരിക്കുകയാണ്.
ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വാക്ക് കായിക വിനോദമായ ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ ആണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി തുടങ്ങിയവ ആദ്യ പത്തിൽ ഇടം നേടി.
ഏറ്റവുമധികം തിരയപ്പെട്ട രണ്ടാമത്തെ വാക്ക് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ജെമിനിയാണ്. നമ്മളെയെല്ലാം സുന്ദരീ സുന്ദരന്മാരാക്കി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ജെമിനിയെക്കുറിച്ചറിയാൻ ആളുകൾക്ക് ഏറെ താല്പര്യമുണ്ടായിരുന്നു. ഗ്രോക്ക്, മഹാ കുംഭമേള, സയാര, ധർമ്മേന്ദ്ര, പ്രോ കബഡി എന്നിവയാണ് ആദ്യ പത്തിലെ മറ്റ് വാക്കുകൾ.
ട്രെൻഡിംഗ് വിഭാഗത്തിൽ ഇത്തവണ നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആണ് മുന്നിട്ടുനിൽക്കുന്നത്. ഗൂഗിളിന്റെ പട്ടികയിൽ ജെമിനി ട്രെൻഡ് ഒന്നാമതെത്തി. മസ്കിന്റെ ഗ്രോക്ക് മൂന്നാം സ്ഥാനത്തും, ഡീപ് സീക്ക് നാലാമതും, പെർപ്ലെക്സിറ്റി അഞ്ചാമതുമുണ്ട്. അതേസമയം, ചാറ്റ്ജിപിടി ഏഴാം സ്ഥാനത്താണ്.
കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകളിൽ ആദ്യ അഞ്ചിൽ ഇടം നേടിയവ സയാര, കാന്താര: എ ലെജൻഡ് ചാപ്റ്റർ-1, കൂലി, വാർ 2, സനം തേരി കസം എന്നിവയാണ്.
സീരീസുകളുടെ കാര്യമെടുത്താൽ സ്ക്വിഡ് ഗെയിം, പഞ്ചായത്ത്, ബിഗ് ബോസ്, ദി ബാഡ്സ് ഓഫ് ബോളിവുഡ്, പാതാൾ ലോക് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.
ഈ വർഷം അവസാനിക്കുമ്പോൾ, ആളുകൾ എന്തൊക്കെ തിരഞ്ഞു എന്ന് അറിയാനുള്ള ആകാംഷ ഏവർക്കുമുണ്ട്. ഓരോ വർഷത്തിലെയും ട്രെൻഡിംഗ് വിഷയങ്ങൾ അറിയുന്നത് ഒരു കൗതുകമുണർത്തുന്ന കാര്യമാണ്.
Story Highlights: ഗൂഗിൾ സെർച്ച് ട്രെൻഡിംഗിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇന്ത്യൻ പ്രീമിയർ ലീഗ്, ട്രെൻഡിംഗ് കാറ്റഗറിയിൽ എഐ മുൻപന്തിയിൽ.



















