പുതിയ ആൽബത്തിന് പിന്നാലെ വീണ്ടും ശ്രദ്ധേയമായി റാപ്പർ വേടൻ. മോണോലോവ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിലെ ഗാനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പാട്ടുകളെക്കുറിച്ചും വേടൻ സംസാരിച്ചു. ഇനിയും നല്ല പാട്ടുകൾ ഉണ്ടാകുമെന്നും കാത്തിരിക്കണമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. പുലിപ്പല്ല് കേസിൽ വീട്ടിലും ലോക്കറ്റ് നിർമ്മിച്ച ജ്വല്ലറിയിലും പൊലീസ് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് വേടന്റെ പ്രതികരണം.
പുലിപ്പല്ല് കേസിൽ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തന്റെ പുതിയ ആൽബം റിലീസ് ചെയ്യുമെന്ന് വേടൻ പറഞ്ഞത്. വിവാദങ്ങൾക്കിടെയാണ് മോണോലോവ എന്ന ആൽബം റിലീസ് ചെയ്തത്. സ്പോട്ടിഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യൂട്യൂബ് ചാനലിലും പാട്ട് ലഭ്യമാണ്.
പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. വേടന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകളും പരിശോധിക്കും. യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നുവെന്നാണ് വേടന്റെ മൊഴി. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തിയാണ് പാട്ട് വേടൻ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ആൽബത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആൽബം കണ്ടിരുന്നോ, പാട്ട് കേട്ടിരുന്നോ, എങ്ങനെയുണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കാണ് വേടൻ മറുപടി നൽകിയത്. ഇതുപോലെത്തെ വരികൾ ഇനിയും വരുമെന്നും വേടൻ പറഞ്ഞു.
Story Highlights: Rapper Vedan discusses his new album, “Monolova,” and upcoming music amidst the ongoing “pulipall” (tiger tooth) case.