ഇന്ത്യൻ നാവികസേന ഏത് ദൗത്യത്തിനും സജ്ജമാണെന്ന് എക്സിൽ കുറിച്ചു. ഐഎൻഎസ് സൂറത്തിൽ നിന്ന് വിജയകരമായി മിസൈൽ വിക്ഷേപിച്ചതായും നാവികസേന അറിയിച്ചു. “ദൗത്യത്തിന് തയ്യാർ ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും” എന്നാണ് ഇന്ത്യൻ നാവികസേനയുടെ എക്സ് പോസ്റ്റ്.
ഐക്യമാണ് ശക്തിയെന്നും നാവികസേന ഊന്നിപ്പറഞ്ഞു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താൻ കറാച്ചി തീരത്ത് മിസൈൽ പരിശീലനം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേനയുടെ ഈ പ്രകടനം.
കര-നാവിക-വ്യോമ സേനകൾ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി വിദേശകാര്യ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. സീ സ്കിമ്മിങ് മിസൈലുകളെ തകർക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത്. മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ (എംആർ സാം) ആണ് പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ തൊടുത്തത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎൻഎസ് സൂറത്ത് എന്ന കപ്പലിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഏപ്രിൽ 24ന് എഎൻഐ ഈ വാർത്ത ട്വീറ്റ് ചെയ്തിരുന്നു. നാവികസേനയുടെ പടക്കപ്പലുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏപ്രിൽ 26നാണ് ഇന്ത്യൻ നാവികസേനയുടെ ട്വീറ്റ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നാണ് നാവികസേനയുടെ പ്രഖ്യാപനം. ഐഎൻഎസ് സൂറത്തിൽ നിന്നുള്ള മിസൈൽ വിക്ഷേപണം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നാഴികക്കല്ലാണെന്ന് നാവികസേന വ്യക്തമാക്കി.
Story Highlights: The Indian Navy declared its readiness for any mission via X, showcasing a successful missile launch from INS Surat and emphasizing unity as strength.