ചരിത്രത്തിൽ സമാനതകളില്ലാത്ത, ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം.

നിവ ലേഖകൻ

ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം
ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം
PhotoCredit: Jagran Josh

ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന് രണ്ട് ദശകം പൂര്ത്തിയാവുകയാണ്. 2001 സെപ്റ്റംബർ 11ന് ലോകശക്തിയായ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഇത് ഭീകരവാദത്തിന്റെ തീവ്രത ലോകത്തിന് കാണിച്ച് കൊടുത്ത നിമിഷമായിരുന്നു. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ  ആക്രമണം നടത്തിയത്. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞതായിരുന്നു ഈ ആക്രമണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിൽ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളെ ആക്രമിച്ചു. മിനിറ്റുകൾക്കകം ഇരു ടവറുകളും തകർന്നു. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയയിലെ സോമർസെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ ഇടിച്ചിറക്കി. ഈ വിമാനം വൈറ്റ്ഹൌസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നു കരുതുന്നു. ലോകം കണ്ട ഏറ്റവും വലിയ ഭീകരക്രമണമായിരുന്നു അത്.

9/11 ഭീകരാക്രമണത്തിലെ പൈലറ്റുമാരായിരുന്ന ഭീകരർ ജര്മനിയിലെ ഹാംബര്ഗില് നിന്നുള്ളവരായിരുന്നു. മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരനായിരുന്നു ഇതില് പ്രധാനി. ഇവര് ബിന് ലാദനില് ആകൃഷ്ടരാകുകയും 1999 ല് അഫ്ഗാനിസ്ഥാനിലെത്തുകയും ചെയ്തു. പാശ്ചാത്യ രീതികളും സാങ്കേതികവിദ്യകളും പരിചയമുള്ള ഇവരെ  ഈ ആക്രമണം നയിക്കാന് ഏൽപ്പിച്ചു. അതിനായി മുഹമ്മദ് ആറ്റയെ സംഘ തലവനായി നിയമിച്ചു. ഇവർക്കൊപ്പം മറ്റുചിലർകൂടി കൂടിയതോടെ സംഘത്തിന്റെ എണ്ണം 19  ആയി.

ആക്രമണവും മരണ സംഖ്യയും

ലോകത്തെ നടുക്കിയ ആക്രമണം നടത്തിയത് അൽഖയ്ദ ഭീകര സംഘടനയാണ്. 2001 സെപ്റ്റംബര് 11 ന്  ഭീകരര് മൂന്ന് എയര്പോര്ട്ടുകളില് നിന്നായി 4 വിമാനങ്ങള് റാഞ്ചി. ബോസ്റ്റണില് നിന്നുള്ള ആദ്യ വിമാനം രാവിലെ എട്ടരയോടെ ന്യൂയോര്ക്കിലെ വേള്ഡ് ട്രേഡ് സെന്ററിന്റെ നോര്ത്ത് ടവറിലേക്ക് ഇടിച്ചുകയറി. എന്നാല് വിമാനാപകടം നടന്നതായാണ് ആളുകള്ക്കു തോന്നിയത്.

  ‘നിറ വിവേചന’ത്തിനെതിരെ ശബ്ദം ഉയർത്തിയ പുസ്തകം; ‘ജംഗിൾ ബുക്ക്’ എന്ന മാസ്റ്റർ പീസ്

ആദ്യവിമാനം ഇടിച്ച് 17 മിനിറ്റുകള്ക്കു ശേഷം സൗത്ത് ടവറിലേക്ക് ബോസ്റ്റണില് നിന്നുള്ള മറ്റൊരു വിമാനമായ യുണൈറ്റഡ് എയര്ലൈന്സ് 175 കൂടി ഇടിച്ചു കയറിയതോടെ ഇത് അമേരിക്കയ്ക്ക് നേരെ ഉണ്ടായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് മനസിലായി. ഇതിനിടെ അമേരിക്കന് പ്രതിരോധത്തിന്റെ കേന്ദ്രമായ പെന്റഗണിലും ആക്രമണം നടന്നു. അമേരിക്കന് എയര്ലൈന്സ് 77 എന്ന വിമാനമായിരുന്നു പെന്റഗണില് ഇടിച്ചിറങ്ങിയത്

രാവിലെ പത്തുമണിയോടെ വേള്ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറും അരമണിക്കൂറിനു ശേഷം നോര്ത്ത് ടവറും തകർത്തു. 2750 പേര് ന്യൂയോര്ക്കിലും, 184പേര് പെന്റഗണിലും 40 പേര് പെന്സില്വേനിയയിലും മരിച്ചെന്നാണു കണക്ക്. ആക്രമണത്തിനു വന്ന 19 ഭീകരരും കൊല്ലപ്പെട്ടു.

ആക്രമണത്തിന് പിന്നിൽ

ലോക ചരിത്രത്തിൽ ധാരാളം ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും  സമാനതകളില്ലാതെ ചർച്ചചെയ്യപ്പെട്ട ആക്രമണമായിരുന്നു 9/11. ലോകത്തെ നടുക്കിയ ആക്രമണത്തിന് പിന്നിൽ ഒസാമ ബിൻ ലാദനാണെന്ന് അമേരിക്ക കണ്ടെത്തി. എന്നാൽ ബിൻ ലാദൻ ഒളിസങ്കേതങ്ങളിലേക്ക് മാറി. പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനിൽ എത്തുകയും യുദ്ധം ആരംഭിക്കുകയും ചെയ്തു.

ഒസാമ ബിന്ലാദനാണ് 9-11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കുപ്രസിദ്ധൻ.  എന്നാൽ ഈ ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായി യുഎസ് വിലയിരുത്തുന്നത് ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003 ല് അറസ്റ്റിലായ ഇയാള് പിന്നീട് ഗ്വാണ്ടനാമോ തടവറയിലേക്ക് അയയ്ക്കപ്പെട്ടു. ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് അമേരിക്കയുടെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തണമെന്ന പദ്ധതി വിശദീകരിച്ചത്.

രാജ്യാന്തര തലത്തിലെ പ്രത്യാഘാതങ്ങൾ

ലോകോത്തര രാജ്യങ്ങളിൽ ചാവേറാക്രമണത്തിന്റെ  പ്രത്യാഘാതങ്ങൾ കത്തിപടർന്നു. ഭീകരാക്രമണത്തിന് ശേഷം അമേരിക്കയെ പിന്തുണച്ച് ഒട്ടേറെ രാജ്യങ്ങൾ മുന്നോട്ട് വന്നു. ചാവേർ ആക്രമണം കഴിഞ്ഞു ഒരുമാസം ആയപ്പോഴേക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ അഫ്ഗാനിസ്ഥാനിലെത്തി താലിബാൻ ഭരണകൂടത്തെ ആക്രമിച്ചു.ഈ ആക്രമണത്തിന് ശേഷം ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങൾ ഇതിൽ അമേരിക്കയോടൊപ്പം ചേർന്നു.

  ഗോധ്ര കൂട്ടക്കൊല; എങ്ങനെയാണ് സബർമതി എക്സ്പ്രസിന് തീ പിടിച്ചത്? ആരാണ് തീ വച്ചത്..?

 സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താൻ പ്രസിഡന്റ് പർവേഷ് മുഷാറഫ് അമേരിക്കയ്ക്ക് പിന്തുണ നൽകി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി  പാകിസ്ഥാൻ വിട്ടുനൽകി. ഇതിന് പ്രതിഫലമായി അമേരിക്കയിൽ നിന്ന് ഒട്ടേറെ ആനുകൂല്യങ്ങൾ പാക്കിസ്ഥാന് ലഭിച്ചു.

9/11 ആക്രമണത്തിന് ശേഷം ഒട്ടേറെ രാജ്യങ്ങളിലെ നയങ്ങളിൽ വൻ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുന്നതിന് മിക്ക രാജ്യങ്ങളും ശ്രമം തുടർന്നു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താൻ 9/11ആക്രമണം കാരണമായി.

9/11 ഭീകരാക്രമണം ഒരു ഓർമപ്പെടുത്തലാണ്. സാമ്പത്തികമായും മറ്റും ഉയർന്നു നിൽക്കുന്ന അമേരിക്കയെപോലുള്ള ഒരു രാജ്യത്തെ ആക്രമിക്കാൻ ഭീകര സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ലോകത്തിന് തന്നെ ഭീഷണിയാണ്. അതുകൊണ്ട് ഭീകരതക്ക് എതിരെ പൊരുതി അതിനെ ഇല്ലാതാക്കേണ്ടതും ഓരോ രാഷ്ട്രത്തിന്റെയും കടമയാണ്. എന്നാൽ 20 വർഷത്തിനിപ്പുറം അമേരിക്ക ഭീകരർക്കെതിരെയുള്ള യുദ്ധം അവസാനിപ്പിച്ച് അഫ്ഗാൻ മണ്ണ് വിട്ടിരിക്കുന്നു. ഭീകരരെ പിന്തുണക്കുന്ന താലിബാൻ ഭരണം അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ തീരുമാനം. ഇത് ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു.

Story Highlights: 9/11 attack anniversary.

Related Posts
നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

  2007 ൽ ഗുജറാത്ത് കലാപത്തെ വിമർശിച്ച മമ്മൂട്ടി; സിനിമാ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചും അധിക്ഷേപിച്ചും അന്ന് പ്രതികരിച്ച യുവ മോർച്ച
ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
Pakistan Terror Attack

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, Read more

പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
Pulwama Attack

2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു Read more

കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം; ഭീകരവിരുദ്ധ നടപടികള് ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് Read more

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
Farooq Abdullah terrorists Kashmir

കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം Read more

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
Kollam Collectorate bomb blast

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. Read more

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
Kollam Collectorate bomb blast case

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. Read more