കേരളത്തിൽ ഇന്ന് 7545 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 71,841 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 55 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 32,734 ആയി ഉയർന്നു.
ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:
- എറണാകുളം- 1163
- തിരുവനന്തപുരം -944
- തൃശൂര്- 875
- കോഴിക്കോട് -799
- കൊല്ലം -674
- കോട്ടയം- 616
- ഇടുക്കി -461
- കണ്ണൂര് -411
- മലപ്പുറം- 370
- വയനാട് -298
- പാലക്കാട്- 292
- പത്തനംതിട്ട- 289
- ആലപ്പുഴ- 241
- കാസര്ഗോഡ് -112
പുതുതായി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില് 30 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 7048 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്ക്ക ഉറവിടം വ്യക്തമല്ലാത്ത 360 കൊവിഡ് കേസുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 107 ആണ്.
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
5936 പേര് രോഗമുക്തി നേടി.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
- തിരുവനന്തപുരം -928
- കൊല്ലം -617
- പത്തനംതിട്ട -351
- ആലപ്പുഴ -268
- കോട്ടയം -438
- ഇടുക്കി -92
- എറണാകുളം -840
- തൃശൂര് -110
- പാലക്കാട് -399
- മലപ്പുറം -452
- കോഴിക്കോട്- 534
- വയനാട് -310
- കണ്ണൂര് -427
- കാസര്ഗോഡ് -170
ആകെ 2,56,811 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 2,51,744 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിൽ കഴിയവെ 5067 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 473 പേരെ കൂടി പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചു.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
Story Highlights: 7545 confirmed covid cases in kerala.