
ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു.56ാമത് ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായത് അസമീസ് സാഹിത്യകാരന് നീല്മണി ഫൂക്കന് ആണ്.ഒപ്പം 2020ലെ ജ്ഞാനപീഠ പുരസ്കാരം കൊങ്കണി എഴുത്തുകാരന് ദാമോദര് മോസോയും കരസ്ഥമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അസം സാഹിത്യത്തിലെ സിംബോളിക് കവി എന്ന് വിളിപ്പേരുള്ള നീല്മണി ഫൂക്കന് കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്.
നിരവധി ഭാഷകളിലേക്ക് തര്ജ്ജമ ചെയ്തിട്ടുള്ള പ്രശസ്തമായ കവിതാ സമാഹാരമാണ് നീല്മണി ഫൂക്കന്റെ ‘കൊബിത’.ഈ കവിതാ സമാഹാരത്തിനു 1981ല് കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ചിട്ടുണ്ട്.
Story highlight : 56th jnanapit puraskar for Assam Writer Neelmani Foukan.