പത്ത് ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന.

Anjana

പത്ത്ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന
പത്ത്ദിവസത്തിനിടെ  750 കോടിയുടെ മദ്യവിൽപ്പന

തിരുവോണത്തോട് അനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയെന്ന് ബെവ്കോ. ആകെ 750 കോടി രൂപയുടെ മദ്യവിൽപനയാണ് ഈ പത്ത് ദിവസങ്ങൾക്കിടെ നടന്നതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

ബെവ്കോ ഔട്ട്ലെറ്റുകളിൽ 70 ശതമാനം വിൽപ്പനയും ബാറുകളിൽ 30 ശതമാനം വിൽപ്പനയുമാണ് നടന്നത്. 85 കോടിയുടെ മദ്യവില്പനയാണ് ഉത്രാടത്തിന് നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യമായാണ് ഒരു കോടിയിലധികം രൂപയുടെ മദ്യം ഒരു ഔട്ട്‌ലെറ്റിൽ മാത്രം  വിറ്റതെന്നും അധികൃതർ പറയുന്നു. 1.04 കോടിയുടെ മദ്യം തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് ഉത്രാടദിനത്തിൽ വിറ്റത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലെ ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്തായി വരുമാനം ലഭിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.

150 കോടി രൂപയുടെ വില്‍പ്പനയാണ് ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളില്‍ മാത്രം കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്.ഇതില്‍  ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ വിപണികള്‍ തുടങ്ങിയവ മുഖേനെ 90 കോടിയുടെ വില്‍പ്പനയും 60 കോടിയുടെ വില്‍പ്പന മദ്യഷോപ്പുകള്‍ വഴിയുമാണ് നടന്നത്.

Story highlight : 750 crore BEVCO Onam sale