കുവൈത്തില് നിന്നും നാല് കിലോഗ്രാം മയക്കമരുന്ന് കസ്റ്റംസ് അധികൃതര് പിടിച്ചെടുത്തു.
ഇറാനില്‍ നിന്നും എത്തിയ ഗൃഹോപകരണങ്ങളടങ്ങിയ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കുവൈത്തിലേക്ക് കടത്താന് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ശുവൈഖ് തുറമുഖത്ത് വെച്ചാണ് കസ്റ്റംസ് മയക്കുമരുന്ന് പിടികൂടിയത്.
ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലഹരിമരുന്നായ മെത്തഫെറ്റാമിന് ഫര്ണിച്ചറിന്റെ ഉള്ളില് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തില് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റില് പഴങ്ങളുടെ പെട്ടിക്കുള്ളില് ഒളിപ്പിച്ച നിലയില് ഇറാനില് നിന്നെത്തിയ 1.5 ലഹരിമരുന്ന് കസ്റ്റംസ് പിടികൂടിയിരുന്നു.
Story highlight : 4kg of drugs seized in Kuwait.