റെക്കോർഡ് വിൽപ്പനയുമായി മറയൂർ ചന്ദനലേലം ; ഇത്തവണ വിറ്റത് 49.28 കോടിയുടെ ചന്ദനം.

Anjana

49.28 crore sandalwood was sold at the Marayoor sandalwood auction.

ഇടുക്കി : റെക്കോർഡ് വിൽപ്പനയുമായി മറയൂർ ചന്ദനലേലം.49.28 കോടിയുടെ ചന്ദമാണ് ഇക്കുറി വിറ്റുപോയത്.50.62 ടൺ വിറ്റ്‌പോയപ്പോയതോടെ നികുതിയടക്കം 49.28 കോടിയുടെ വരുമാനമാണ് സർക്കാർ ഖജനാവിലെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് വെറും 1.98 കോടി രൂപയാണ് ചന്ദനലേലത്തിൽ നിന്നും ലഭിച്ചത്.കർണാടകയിൽ നിന്നുമുള്ള സോപ് കമ്പനികളുടെ അഭാവമാണ് ചന്ദനലേലത്തെ കഴിഞ്ഞ വർഷം ബാധിക്കുകയുണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇക്കുറി സോപ് കമ്പനികൾ എത്തിയതോടെ റെക്കോർഡ് നേട്ടം കൈവരിക്കാൻ ചന്ദനലേലത്തിന് സാധിച്ചു.ബെംഗളൂരു ആസ്ഥാനമായ കർണാടക സോപ്പ്‌സ് കമ്പനിയാണ് ഇത്തവണ ഏറ്റവും കൂടുതൽ ചന്ദനം ലേലത്തിൽ പിടിച്ചത്.

34.2 ടൺ ചന്ദനം 32.63 കോടിയ്‌ക്കാണ് കമ്പനിയ്ക്ക് വിറ്റത്.ജെയ്‌പൊഗൽ വിഭാഗത്തിൽപ്പെട്ട ചന്ദനമാണ് ഇത്തവണ കൂടുതൽ വിറ്റ്പോയത്.14 കോടിയുടെ വില്പനയാണ് ഈ ഇനത്തിൽ നടന്നത്.

Story highlight : 49.28 crore sandalwood was sold at the Marayoor sandalwood auction.